കൊച്ചി: ആലുവ പൊലീസ് ക് ളബില്‍ ഒരേ സമയം രണ്ട് അപ്പുണ്ണിമാര്‍ എത്തിയപ്പോള്‍ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ വലഞ്ഞു...
കൊച്ചി: ആലുവ പൊലീസ് ക് ളബില്‍ ഒരേ സമയം രണ്ട് അപ്പുണ്ണിമാര്‍ എത്തിയപ്പോള്‍ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ വലഞ്ഞു.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകുമെന്നറിഞ്ഞാണ് വന്‍ മാധ്യമപ്പട കാത്തു നിന്നത്.
രാവിലെ പതിനൊന്നു മണിയോടെ ഒരാള്‍ പൊലീസ് കഌബിന്റെ ഗേറ്റില്‍ കാറില്‍ വന്നെത്തി. കണ്ടപ്പോള്‍ അപ്പുണ്ണി തന്നെയെന്നു തോന്നി. അപ്പുണ്ണിയാണോ എന്നു ചോദിച്ചപ്പോള്‍ അതേയെന്നു പറഞ്ഞുകൊണ്ട്, ചോദ്യങ്ങള്‍ക്കൊന്നും മറുപടി കൊടുക്കാതെ അയാള്‍ അകത്തേയ്ക്കു പോയി.
ഇതേസമയത്തു തന്നെ യഥാര്‍ത്ഥ അപ്പുണ്ണി മറ്റൊരു കാറില്‍ പൊലീസ് കഌബിലെത്തുകയും ചെയ്തു. അത് ആര്‍ക്കും വേണ്ടവിധം കാമറയില്‍ പകര്‍ത്താനുമായില്ല.
ഡ്യൂപ്പായി വന്നത് അപ്പുണ്ണിയുടെ സഹോദരന്‍ ഷിബുവായിരുന്നു. ഇരുവര്‍ക്കും നല്ല രൂപസാദൃശ്യമുണ്ട്. ഇതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അബദ്ധം പറ്റാന്‍ കാരണം.
ഷിബു നേരത്തെ മഞ്ജു വാര്യരുടെയും ഡ്രൈവറായിരുന്നു. ഷിബു മാറിയപ്പോഴാണ് അപ്പുണ്ണി വന്നതും പിന്നീട് ദീലീപിന്റെ മാനേജരായി മാറിയതും.
ഷിബുവിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തിയും പൊലീസ് ചോദ്യം ചെയ്തു.
Keywords: Dileep, Appunni
COMMENTS