ചോദ്യം ചെയ്യല്‍ നേരിടാന്‍ ഒളിവില്‍ കൃത്യമായ പരിശീലനം നേടിയാണ് അപ്പുണ്ണി എത്തുന്നതെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള വിവരം. അതുകൊണ്ടു തന്ന...

ചോദ്യം ചെയ്യല്‍ നേരിടാന്‍ ഒളിവില്‍ കൃത്യമായ പരിശീലനം നേടിയാണ് അപ്പുണ്ണി എത്തുന്നതെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള വിവരം. അതുകൊണ്ടു തന്നെ ഇയാളില്‍ നിന്ന് ഒറ്റയടിക്കു വിവരങ്ങള്‍ ചോദിച്ചെടുക്കുക എളുപ്പമാവില്ലെന്നാണ് പൊലീസ് കരുതുന്നത്
ദീപക് നമ്പ്യാര്‍
തിരുവനന്തപുരം: നടിയെ ഓടുന്ന കാറിലിട്ടു പീഡിപ്പിച്ച കേസില്‍ ദിലീപിന്റെ അപ്പുണ്ണി ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകുമെന്നിരിക്കെ, ദിലീപിന് ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമായി.ചോദ്യം ചെയ്യല്‍ നേരിടാന്‍ ഒളിവില്‍ കൃത്യമായ പരിശീലനം നേടിയാണ് അപ്പുണ്ണി എത്തുന്നതെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള വിവരം. അതുകൊണ്ടു തന്നെ ഇയാളില്‍ നിന്ന് ഒറ്റയടിക്കു വിവരങ്ങള്‍ ചോദിച്ചെടുക്കുക എളുപ്പമാവില്ലെന്നാണ് പൊലീസ് കരുതുന്നത്.
ദിലീപിനെയും കാവ്യാ മാധവനെയുമെല്ലാം ചോദ്യംചെയ്തപ്പോള്‍ ആരോ പറഞ്ഞു പഠിപ്പിച്ചിരുന്നതായി പൊലീസിനു സംശയമുണ്ടായിരുന്നു.
പല ചോദ്യങ്ങളില്‍ നിന്നും ഇരുവരും ഒഴിഞ്ഞുമാറുകയോ അല്ല, ഇല്ല തുടങ്ങിയ വാക്കുകളില്‍ മറുപടി ഒതുക്കുകയോ ചെയ്തു. ദിലീപില്‍ നിന്ന് ഒരുവേള ചോദ്യംചെയ്യല്‍ ടീമിനെ കളിയാക്കുന്ന തരത്തില്‍ ഉത്തരം വന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സമാനമായ രീതിയില്‍ അപ്പുണ്ണി പ്രതികരിച്ചാല്‍ പൊലീസ് എന്തുചെയ്യണമെന്നും അന്വേഷക സംഘം ഉറപ്പിച്ചിട്ടുണ്ട്.
സാധാരണക്കാരനായ അപ്പുണ്ണി സഹകരിക്കാതെ വന്നാല്‍ നന്നായി വിരട്ടി തന്നെ പൊലീസ് കാര്യങ്ങള്‍ ചോദിച്ചെടുത്തേക്കും.
അപ്പുണ്ണി കൊടുക്കുന്ന മൊഴി ദിലീപിനെ സംബന്ധിച്ചും നിര്‍ണായകമാണ്. ദിലീപ് കൊടുത്തിട്ടുള്ള മൊഴികള്‍ക്ക് വിരുദ്ധമായ മൊഴി അപ്പുണ്ണി കൊടുത്താല്‍, നടനെതിരായ കുരുക്കു മുറുകുകയും ചെയ്യും.
അപ്പുണ്ണിയുടെ ഫോണിലേക്കാണ് ദിലീപിനു വേണ്ടിയുള്ള വിളികള്‍ പലതും വന്നിരുന്നത്. അപ്പുണ്ണിയുടെ ഫോണുപയോഗിച്ചാണ് ദിലീപ് തിരിച്ചുവിളിച്ചിരുന്നതും. ഇക്കാരണത്താല്‍ അപ്പുണ്ണി കൊടുക്കുന്ന മൊഴികള്‍ അതിപ്രധാനമാണ്.
ജയിലില്‍ നിന്ന് പള്‍സര്‍ സുനി കൊടുത്തുവിട്ട കത്ത് കൈപ്പറ്റാതെ വന്നപ്പോള്‍ ഫോട്ടോ എടുത്ത് അപ്പുണ്ണിയുടെ ഫോണിലേക്ക് വാട്‌സ് ആപ് ചെയ്തിരുന്നു.
അപ്പുണ്ണി ഇതുവരെ പ്രതിയല്ല. പക്ഷേ, ചോദ്യം ചെയ്യലിനു ശേഷം ആവശ്യമെന്നു വന്നാല്‍ ഇയാളെ പ്രതി ചേര്‍ക്കാനാണ് തീരുമാനം.
അപ്പുണ്ണി ദേവാലത്ത് ഉണ്ടെന്നായിരുന്നു പൊലീസ് നേരത്തേ പറഞ്ഞിരുന്നത്. ഒടുവില്‍ പറയുന്നത് ഗോവയിലെന്നാണ്.
എന്തായാലും ഇന്ന് അപ്പുണ്ണി ആലവു പൊലീസ് കഌബില്‍ എത്തുമെന്നു തന്നെയാണ് പ്രതീക്ഷ.
Keywords: Dileep, Appunni, Police, Crime, Case, Alwey Police Club
COMMENTS