കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് നത്യേന മാറിമറിയുകയാണ്. ഏറ്റവും ഒടുവില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് ജയിലധികൃതരാണ്. പള്‍സര്‍ സുനിയുടെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് നത്യേന മാറിമറിയുകയാണ്. ഏറ്റവും ഒടുവില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് ജയിലധികൃതരാണ്. പള്‍സര്‍ സുനിയുടെയും ഒപ്പം ജയില്‍ അധികൃതരുടെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് നടന് ദിലീപിന് കത്തെഴുതിയതെന്നാണ് കൂട്ടുപ്രതി വിപിന്ലാലല് ചോദ്യം ചെയ്യലിനിടെ പറഞ്ഞിരിക്കുന്നത്.
ഇതോടെ, കേസില്‍ വന്‍ സ്രാവുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ പുതിയ വഴികള്‍ തുറക്കപ്പെടുകയാണ്.
സുനി പറഞ്ഞുകൊടുത്ത കത്ത് എഴുതിയത് വിപിന്‍ ലാലായിരുന്നു. മറ്റൊരു കേസില്‍ പെട്ട് ജയിലില്‍ കിടക്കുകയായിരുന്നു വിപിന്‍ ലാല്‍.
സ്രാവുകള്‍ക്കൊപ്പം നീന്തുന്പോള്‍ ഇങ്ങനെ പലതും സംഭവിക്കുമെന്നായിരുന്നു കത്ത് വിവാദത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിപിന്‍ലാലിന്റെ പ്രതികരണം.
എന്നാല്‍, കേസില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു സുനിയുടെ മറ്റൊരു സഹതടവുകാരനായ വിഷ്ണു പറഞ്ഞത്. ഗൂഢാലോചന ദിലീപിന്റേത് ആയിരിക്കുമെന്നും താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വിഷ്ണു ചോദ്യത്തിനു മറുപടി നല്കി.
വിപിന്‍ ലാലിനേയും വിഷ്ണുവിനേയും കാക്കനാട് കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മുഖ്യപ്രതി സുനില്‍ കുമാറിന്റെ പൊലീസ് കസ്റ്റഡി റദ്ദാക്കണമെന്ന അപേക്ഷ കാക്കനാട് ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളുകയു ചെയ്തു.
പൊലീസ് കസ്റ്റഡിയില്‍ മര്‍ദമേറ്റെന്ന് സുനി പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല. തന്റെ മരണമൊഴി എടുക്കണമെന്നും അത്രയ്ക്കാണ് പൊലീസിന്റെ പീഡനമെന്നും സുനി പറഞ്ഞിരുന്നു.
COMMENTS