എംഎല്‍എ എന്ന പരിഗണന നഷ്ടപ്പെട്ടാല്‍ കേസില്‍ പിടിച്ചുനില്‍ക്കാനുള്ള പഴുതുകള്‍ നഷ്ടപ്പെടുമെന്നതിനാലാണ് വിന്‍സെന്റ് രാജിവയ്ക്കാത്തതെന്നാണ്...
എംഎല്‍എ എന്ന പരിഗണന നഷ്ടപ്പെട്ടാല്‍ കേസില്‍ പിടിച്ചുനില്‍ക്കാനുള്ള പഴുതുകള്‍ നഷ്ടപ്പെടുമെന്നതിനാലാണ് വിന്‍സെന്റ് രാജിവയ്ക്കാത്തതെന്നാണ് സൂചന. അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ചു രാജിവയ്പ്പിച്ചാല്‍ ആ സീറ്റ് നഷ്ടമാവുമെന്ന ആശങ്കയും കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട്
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ കുടുങ്ങി കോവളം എംഎല്‍എ എം. വിന്‍സെന്റ് അറസ്റ്റിലായ ഉടന്‍ ഉയര്‍ന്ന ചോദ്യം അദ്ദേഹം രാജിവയ്ക്കുമോ എന്നായിരുന്നു.എന്നാല്‍, രാജിയില്ലെന്നും തന്റെ മുന്‍ഗാമികളാരും ഇത്തരം കേസുകളില്‍ രാജിവച്ച ചരിത്രമില്ലെന്നുമാണ് വിന്‍സെന്റ് പറയുന്നത്. ഇതോടെ ഈ ധാര്‍മിക വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും വെട്ടിലായിരിക്കുകയാണ്. നിയമസഭയിലും ഈ വിഷയം പ്രതിപക്ഷത്തിനു തലവേദനയായേക്കും.
സമാനമായ കേസില്‍ അടുത്തിടെ മന്ത്രി എകെ ശശീന്ദ്രന്‍ കുടുങ്ങിയപ്പോഴും അദ്ദേഹം മന്ത്രിസ്ഥാനം മാത്രമാണ് രാജിവച്ചിരുന്നത്. എംഎല്‍എ ആയി തുടരുകയാണ്.
ശശീന്ദ്രന് സഭയില്‍ ഇരിക്കാമെങ്കില്‍ തനിക്കും ഇരുന്നുകൂടേ എന്ന ചോദ്യമാണ് പരോക്ഷമായി വിന്‍സെന്റ് ഉന്നയിക്കുന്നത്. ശശീന്ദ്രനെതിരേയും വനിത മൊഴി കൊടുത്തുവെങ്കിലും അദ്ദേഹത്തിന് വിന്‍സെന്റിനു നേരിടേണ്ടിവന്നതുപോലുള്ള നടപടി നേരിടേണ്ടിവന്നിട്ടില്ല. അതിനു കാരണം ഭരണത്തിന്റെ തണല്‍ തന്നെയാണ്.
ഇതിനിടെ, വിന്‍സെന്റിന് ആശ്വാസമായി അദ്ദേഹത്തെ തുണച്ച് കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍ രംഗത്തുവന്നിട്ടുണ്ട്. വിന്‍സെന്റിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്നാണ് ഹസ്സനും പറയുന്നത്. എന്നാല്‍, വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം പാര്‍ട്ടിക്കാരനായ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.
എംഎല്‍എ എന്ന പരിഗണന നഷ്ടപ്പെട്ടാല്‍ കേസില്‍ പിടിച്ചുനില്‍ക്കാനുള്ള പഴുതുകള്‍ നഷ്ടപ്പെടുമെന്നതിനാലാണ് വിന്‍സെന്റ് രാജിവയ്ക്കാത്തതെന്നാണ് സൂചന. അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ചു രാജിവയ്പ്പിച്ചാല്‍ ആ സീറ്റ് നഷ്ടമാവുമെന്ന ആശങ്കയും കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട്.
തനിക്ക് ഇനി സീറ്റ് കിട്ടാന്‍ പോകുന്നില്ലെന്നും തന്റെ രാഷ്ട്രീയ ഭാവിക്കു മേല്‍ കനത്ത കരിനിഴലാണ് വീണിരിക്കുന്നതെന്നും വിന്‍സെന്റിനും അറിയാം. അതുകൊണ്ടുകൂടിയാണ് ഇന്നലെ രാജിക്ക് ഭാഗികമായി തയ്യാറെടുത്തിരുന്ന വിന്‍സെന്റ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.
Keywords: MLA, women, harassment, M Vincent, political frenzy, MLA hostel, Peroorkada police club, MLA hostel, SP Ajitha Begum, police, Balaramahapuram , phone
COMMENTS