പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആലുവ പൊലീസ് ക്ലബ്ബില...
പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആലുവ പൊലീസ് ക്ലബ്ബിലേക്ക് രാവിലെ പത്തരയോടെ വിളിച്ചുവരുത്തിയ പ്രതീഷിനെ എട്ടു മണിക്കൂറാണ് ചോദ്യം ചെയ്തത്
കൊച്ചി : നടി ആക്രമിക്കിപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സുനി ആദ്യം നല്കിയത് പ്രതീഷ് ചാക്കോയ്ക്കായിരുന്നു.
പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആലുവ പൊലീസ് ക്ലബ്ബിലേക്ക് രാവിലെ പത്തരയോടെ വിളിച്ചുവരുത്തിയ പ്രതീഷിനെ എട്ടു മണിക്കൂറാണ് ചോദ്യം ചെയ്തത്.
ഫോണ്‍ പ്രതീഷ് ചാക്കോയുടെ ഓഫീസിലെത്തി കൈമാറിയെന്ന് പള്‍സര്‍ സുനി പൊലീസിനു മൊഴി കൊടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന്, ക്രിമിനല്‍ നടപടി ചട്ടം 41 (എ) പ്രകാരം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയപ്പോള്‍ പ്രതീഷ് ചാക്കോ ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയായിരുന്നു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് പ്രതീഷിന്റെ പേരില്‍ ചുമത്തിയിട്ടുള്ളതെന്നു നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ തീര്‍പ്പാക്കിയിരുന്നു.
എന്നാല്‍, അന്വേഷണ വേളയില്‍ മറ്റ് കുറ്റങ്ങള്‍ തെളിഞ്ഞാല്‍ അറസ്റ്റു ചെയ്യുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നു ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടായത്.
അഡ്വ. പ്രതീഷ് ചാക്കോ അറസ്റ്റിലായപ്പോള്‍ അത് നടന്‍ ദിലീപിന്റെ ജാമ്യ സാദ്ധ്യതകളും ഭാവിയും കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.
COMMENTS