കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ശ്രമമെന്നു സംശയം. ചോദ്യം ചെയ്യലുകളോട് പ്രതി സുനി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ശ്രമമെന്നു സംശയം. ചോദ്യം ചെയ്യലുകളോട് പ്രതി സുനില്‍ കുമാര്‍ സഹകരിക്കുന്നില്ല. അഞ്ചു ദിവസത്തേക്കു പൊലീസിനു സുനിയെ കസ്റ്റഡിയില്‍ ലഭിച്ചതിന്റെ ആദ്യ ദിവസങ്ങളില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് സുനി ചോദ്യം ചെയ്യലില്‍ നല്‍കിയത്.
കേസിലെ ഗൂഢാലോചനയെക്കുറിച്ച് സുനി പ്രതികരിക്കുന്നില്ല. ജയിലില്‍ നിന്ന് എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഇയാള്‍ പറയുന്നത്.
കോടതി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയില്‍ സുനിയെ നല്‍കിയതിനെതിരെ പ്രതിഭാഗം രംഗത്തെത്തിയിരുന്നു. മാത്രമല്ല, സുനിലിന്റെ കസ്റ്റഡി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ അപേക്ഷയും നല്‍കി.
കഴിഞ്ഞ ദിവസം ആദ്യമായി പൊലീസ് മര്‍ദ്ദിക്കുന്നെന്ന് സുനി കോടതിയില്‍ പരാതി പറഞ്ഞത്. മുമ്പൊന്നും ഇയാള്‍ പൊലീസ് മര്‍ദ്ദിക്കുന്നു എന്ന് പരാതി പറഞ്ഞിട്ടില്ല. അതിനു പിന്നാലെയാണ് എത്രയും വേഗം കസ്റ്റഡി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ അപേക്ഷ നല്‍കിയത്.
സുനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത് ജയിലിലേക്കു ഫോണ്‍ ഒളിപ്പിച്ചു കടത്തിയ കേസിലാണ്.
കോടതിയിലേക്കു പൊലിസ് കൊണ്ടുപോകുമ്പോള്‍ പല സ്രാവുകളും കുടുങ്ങുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതു പലര്‍ക്കുമുളള സൂചനയാണെന്നു വേണം കരുതാന്‍.
Tags: Actress, Molestation, Case, Police, Arrest

COMMENTS