കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപ് ഇതുവരെ കുറ്റംസമ്മതിച്ചിട്ടില്ലെന്നാണ് വിവരം. വ്യക്തമായ തെളിവു...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപ് ഇതുവരെ കുറ്റംസമ്മതിച്ചിട്ടില്ലെന്നാണ് വിവരം. വ്യക്തമായ തെളിവുകള്‍ നിരത്തിയാണ് പൊലീസ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍, പല ചോദ്യങ്ങള്‍ക്കും ദിലീപ് മൗനം പാലിച്ചു. തെളിവുകളെല്ലാം ദിലീപ്‌ന് എതിരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഓര്‍മ്മപ്പെടുത്തുമ്പോഴും മൗനമായിരുന്നു ദിലീപിന്റെ ഉത്തരം.
ഗൂഢോലോചനക്കുറ്റം കോടതിയില്‍ തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം.
അതിനിടെ കേസില്‍ കൂടുതല്‍ അറസ്റ്റ് വെള്ളിയാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. ദിലീപിന്റെ സഹായിയും ഡ്രൈവറുമായി അപ്പുണ്ണിയെ ഇന്ന് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. നാദിര്‍ഷായെ ശനിയാഴ്ച ചോദ്യം ചെയ്യും.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢോലോചയെപ്പറ്റി നാദിര്‍ഷയ്ക്കും അപ്പുണ്ണിയ്ക്കും വ്യക്തമായ അറിവുണ്ടായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ജയിലിലായ ശേഷം പള്‍സര്‍ സുനി ഫോണ്‍ വിളിക്കാന്‍ തുടങ്ങിയതോടെയാണ് ഇരുവരും ഇതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയതെന്ന് പൊലീസ് പറയുന്നു. സംഭവം ഒരുക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇരുവരും മുന്‍കൈയ്യെടുത്തെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതിഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. ഹര്‍ജി തള്ളുകയാണെങ്കില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
Tags: Police, Arrest, Dileep, Molestation, Case, Crime, HighCourt, Kerala

COMMENTS