ന്യൂഡല്‍ഹി: കഴിഞ്ഞ മാസം 3,500 അശ്ലീല സൈറ്റുകള്‍ നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കുട്ടികളുടെ അശ്ലീല ദൃശ്യങ്...
ന്യൂഡല്‍ഹി: കഴിഞ്ഞ മാസം 3,500 അശ്ലീല സൈറ്റുകള്‍ നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൈറ്റുകള്‍ തടയാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ഇക്കാര്യം അറിയിച്ചത്.
സ്‌കൂളുകളില്‍ അശ്ലീല സൈറ്റുകള്‍ കുട്ടികള്‍ക്കു ലഭ്യമാകാതിരിക്കാന്‍ ജാമറുകള്‍ സ്ഥാപിക്കാന്‍ സിബിഎഇയോട് ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങള്‍ നിരോധിക്കാന്‍ സ്വീകരിച്ച നടപടി സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാമെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

Summary: The Centre on Friday told the Supreme Court that it is taking steps to deal with the issue of child pornography in its entirety and around 3,500 websites hosting such content have been blocked last month. The government told a three-judge bench headed by Justice Dipak Misra that it has asked the Central Board of Secondary Education (CBSE) to consider installation of jammers in schools to block access to child pornographic content. Additional Solicitor General Pinky Anand told the bench, also comprising Justices A M Khanwilkar and M M Shantanagoudar that it is not possible to install jammers in school buses.
COMMENTS