ആക്രി സാധനങ്ങളില്‍ നിന്ന് ഒരു കാര്‍ നിര്‍മിക്കാന്‍ പറ്റിയാലോ? അസാദ്ധ്യമെന്നു കരുതേണ്ട. ഗുജറാത്തിലെ രാജ്‌കോട്ട് നിവാസിയായ പ്രതിക് കേശു...
ആക്രി സാധനങ്ങളില്‍ നിന്ന് ഒരു കാര്‍ നിര്‍മിക്കാന്‍ പറ്റിയാലോ? അസാദ്ധ്യമെന്നു കരുതേണ്ട. ഗുജറാത്തിലെ രാജ്‌കോട്ട് നിവാസിയായ പ്രതിക് കേശുഭായ് ടാങ്ക് അസാദ്ധ്യമെന്നു കരുതിയ ഇക്കാര്യം സാദ്ധ്യമാക്കിയിരിക്കുകയാണ്.
ഐടി ഐ വിദ്യാര്‍ത്ഥിയാണ് പ്രതിക്. പ്രതിക് രൂപകല്പന ചെയ്തിരിക്കുന്നത് സാധാരണ കാറല്ല. ഒരു റേസിംഗ് കാര്‍ തന്നെയാണ്.
വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച പ്രതികിന് റേസിംഗ് കാര്‍ ഒരു സ്വപ്‌നമായിരുന്നു. പക്ഷേ, കാര്‍ വാങ്ങാനുള്ള പണം കൈയിലില്ല. അപ്പോഴാണ് സ്വന്തമായി കാര്‍ നിര്‍മിക്കാമെന്ന ചിന്ത വന്നത്.
ഇതിനായി ഫോര്‍മുല വണ്‍ റേസിംഗിലെ കാറുകളെ കുറിച്ചു പഠിച്ചു. അവയുടെ നിര്‍മാണ രീതിയും സാങ്കേതികതയും ഇന്റര്‍നെറ്റില്‍ നിന്നു മനസ്സിലാക്കിയെടുത്തു. കൂടാതെ, കഌസ് മുറിയില്‍ പഠിച്ച അറിവുകളും കൂട്ടിനുണ്ടായിരുന്നു.
സ്‌ക്രാപ്പില്‍ നിന്ന് ഇന്നത്തെ കാറിലേക്ക് എത്താന്‍ ആറു ലക്ഷം രൂപാണ് ചെലവു വന്നത്. പണി പൂര്‍ത്തിയാക്കാന്‍ നാലു മാസത്തെ കഠിനാധ്വാനം വേണ്ടിവന്നു.
ഒരു ഗാരേജില്‍ ജോലി ചെയ്തു കിട്ടിയ പണത്തില്‍ നിന്നായിരുന്നു തന്റെ സ്വപ്‌ന പദ്ധതിക്ക്. കൂടാതെ കൂട്ടുകാരായ നയന്‍ കാമരിയ, ജിഗ്‌നേഷ് ഭട്ട് എന്നിവരും സാമ്പത്തികമായി സഹായിച്ചു.
ഫൈവ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 1400 സിസി എന്‍ജിനുമുള്ള കാറാണിത്. ഡിസ്‌ക് ബ്രേക്കുമാണ്. ലിറ്ററിന് 12 കിലോമീറ്റര്‍ മൈലേജുണ്ട്.
കാര്‍ നിരത്തിലിറക്കി ഓടിക്കുന്നതിന് അനുമതികള്‍ക്കായി കാത്തിരിക്കുകയാണ് ഈ ചങ്ങാതിക്കൂട്ടം.
The 21-year-old man from Gujarat has constructed a 1400 cc racing car from scrap. Rajkot resident Keshubhai Tank has proved to be possible.
Keywords: Rajkot, resident, Keshubhai Tank, racing car , dream , response, ordinary family, money , car, Formula One, technique, technology, Interne, knowledge, classroom , scraps, Nayan Kamariah,Jignesh Bhatt, mileage, five-speed, manual gearbox , 1400 cc, engine
COMMENTS