അഭിനന്ദ്/www.vyganews.com ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായി മാറുന്ന തേജസ് പോര്‍ വിമാനത്തിനു പ്രത്യേകതകള്‍ ഏറെയാണ്. ഇന്ന...
അഭിനന്ദ്/www.vyganews.com
ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായി മാറുന്ന തേജസ് പോര്‍ വിമാനത്തിനു പ്രത്യേകതകള്‍ ഏറെയാണ്.
ഇന്നു രാവിലെ ബംഗളൂരുവിലെ വ്യോമസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് തേജസിനെ ഔദ്യോഗികമായി വ്യോമസേനക്ക് സമര്‍പ്പിച്ചത്. കൈമാറ്റ ചടങ്ങുകള്‍ക്ക് മുന്നോടിയായി സര്‍വമത പ്രാര്‍ഥനകള്‍ നടത്തിയിരുന്നു.
33 വര്‍ഷത്തിനു ശേഷമാണ് പോര്‍ വിമാനം സേനയുടെ ഭാഗമാവുന്നത്. ഇതിനകം മൂവായിരത്തിലധികം പരീക്ഷണപ്പറക്കലുകള്‍ കഴിഞ്ഞു.
വിമാനത്തിന്റെ 65 ശതമാനം ഘടകങ്ങളും തദ്ദേശീയമായി നിര്‍മിച്ചവയാണ്. ഇപ്പോള്‍ രണ്ടു പോര്‍ വിമാനങ്ങളാണ് വ്യോമസേനയിലെത്തുന്നത്. 2017 ല്‍ ആറു വിമാനങ്ങള്‍ കൂടി സേനയ്ക്കു ന്‌ലകും.
മൊത്തം 120 വിമാനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വലിയ യൂണിറ്റ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് 37,440 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ആയുധക്ഷമതിയിലും മുന്നിലാണ് സൂപ്പര്‍ സോണിക് വിമാനമായ തേജസ്.
വിമാനത്തില്‍ നിന്നു ലേസര്‍ നിയന്ത്രിത ബോംബ് അടക്കമുള്ള ആയുധങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനാവുമെന്ന് തെളിയിച്ചിട്ടുണ്ട്.
വിമാനത്തിന്റെ പ്രഹരശേഷിയും വ്യത്യസ്തവേഗത്തില്‍ ആക്രമണംനടത്താനുള്ള ശേഷിയും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.
മണിക്കൂറില് 900 മുതല്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന് മിസൈലുകളും ബോംബുകളും വിമാനത്തില്‍ നിന്ന് വര്‍ഷിച്ചുകൊണ്ടും പരീക്ഷണം നടത്തിയിരുന്നു.
ഏത് പ്രതികൂലസാഹചര്യത്തിലും ശത്രുലക്ഷ്യങ്ങള് തകര്ക്കാന് ശേഷിയുള്ള വിധത്തിലാണ് വിമാനത്തിന്റെ രൂപകല്പന. ബാംഗ്ലൂരിലെ എയറോനോട്ടിക്കല് ഡെവലപ്‌മെന്റ് ഏജന്‍സിയാണ് വിമാനം രൂപകല്പന ചെയ്തത്.
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ എ.ആര്‍.ഡി.സി. ഡിസൈന്‍ സെന്ററിലായിരുന്നു നിര്‍മാണം. കാലപ്പഴക്കം വന്ന മിഗ് 21, മിഗ്27 വിമാനങ്ങള്‍ക്കുപകരം വ്യോമസേനയുടെ കരുത്തായി തേജസ് മാറും. ഏതാണ്ട് നൂറിലധികം മിഗ് 21, 27 യുദ്ധ വിമാനങ്ങള്‍ വ്യോമസേന ഒഴിവാക്കും.
ദൗത്യത്തിനിടയില്‍ തന്നെ ഇന്ധനം നിറയ്ക്കുന്നതിനുള്ള ശേഷിയും തേജസിനുണ്ട്.
ചൈനയുമായി ചേര്‍ന്ന് പാകിസ്ഥാന്‍ നിര്‍മിച്ച ജെ.എഫ് 17 പോര്‍വിമാനത്തിനേക്കാള്‍ മെച്ചപ്പെട്ടതാണ് തേജസ് ഫ്‌ളൈംഗ് ഡഗ്ഗേഴ്‌സ്45.
2003 മെയ് അഞ്ചിന് നടന്ന പരീക്ഷണ പറക്കല് വീക്ഷിച്ച ശേഷം അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് പോര്‍വിമാനത്തിന് പേര് നിര്‍ദ്ദേശിച്ചത്.
തേജസിന്റെ തേജസ് ഇങ്ങനെ
* നീളം 13.2 മീറ്റര്‍,
* ഭാരം 12 ടണ്‍
* ഉയരം 4.4 മീറ്റര്‍
* ദൂരപരിധി 400 കി.മീ.
* പരമാവധി വേഗം മണിക്കൂറില്‍ 1350 കിലോമീറ്റര്‍
* ഒറ്റ എന്ജിനും ഇരട്ടസീറ്റും
*കടലിലും കരയിലും ഒരുപോലെ ആക്രമണം നടത്താന്‍ ശേഷി
* തേജസ് നിര്‍മിക്കാന്‍ ചെലവ് 250 കോടി രൂപ
* ശത്രവിമാനങ്ങളെ തിരിച്ചറിയാന്‍ സെന്‍സര്‍
* മറ്റു പല പോര്‍വിമാനങ്ങളെക്കാലും ഭാരം കുറവ്
*65 ശതമാനവും ഇന്ത്യയില് നിര്മിച്ച വസ്തുക്കളാണുപയോഗിക്കുന്നത്.

COMMENTS