ബുള്‍ഗാന്‍ വച്ചെന്നോ ബുള്‍സൈ കഴിച്ചെന്നോ കരുതി മഹാസാഹിത്യകാരനാവില്ല, അച്ഛന്‍ പറഞ്ഞു. ബുള്‍ഗാന്‍ വച്ച് ഓവര്‍കോട്ടിട്ട് ആലിന്‍ചോട്ടില്‍ ...
ബുള്‍ഗാന്‍ വച്ചെന്നോ ബുള്‍സൈ കഴിച്ചെന്നോ കരുതി
മഹാസാഹിത്യകാരനാവില്ല, അച്ഛന്‍ പറഞ്ഞു.
ബുള്‍ഗാന്‍ വച്ച് ഓവര്‍കോട്ടിട്ട്
ആലിന്‍ചോട്ടില്‍ ചെന്ന്
ഫോട്ടോയ്ക്ക് പോസ് ചെയ്തതു കൊണ്ടുമായില്ല, അമ്മ കുട്ടിച്ചേത്തു.
കുറ്റിബീഡി വലിച്ചിട്ടോ പൈപ്പ് വലിച്ചിട്ടോ
വളര്‍ത്തുപൂച്ചയെ മേശപ്പുറത്തിരുത്തി
എഴുതിയിട്ടോ കാര്യമില്ല, അച്ഛന്‍ വീണ്ടും പറഞ്ഞു.
അതിന് മെനക്കെട്ടിരുന്ന് അവരുടെ കൃതികള്‍ വായിക്കണം.
വായിച്ച് വായിച്ച് അവരെപ്പോലെ എഴുതാന്‍ ശ്രമിക്കണം
എന്നായി ഇരുവരും.
അനന്തരം സംഭവിച്ചത്:
മകന്‍ മലയാളത്തിലെ ക്‌ളാസിക്കുകള്‍ വാങ്ങിവച്ചു,
ഒറ്റയിരിപ്പിന് വായിച്ചുതീര്‍ത്തു.
ശേഷം കടലാസില്‍ :
മധു പാമ്പിന്‍കാവില്‍ ബസിറങ്ങി.
സായാഹ്നയാത്രകളുടെ അമ്മേ,
ചെമ്പകത്തിന്റെ ഇലകള്‍ കൊണ്ടു തുന്നിയ
ഈ വീട് വിട്ട് ഞാന്‍ യാത്രയാവുന്നു.
മാതുവിന് എന്നും ഒരാളോടു മാത്രമേ സ്‌നേഹമുള്ളൂ.
ശ്രീജിത്ത് പെരുന്തച്ചന്‍
മാതുവിനോട് മാത്രം....
അച്ഛന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു.
ആട്ടെ തൂലികാനാമം എന്തെങ്കിലും?
ഒ.വി. അജയന്‍ .
വേറെ എന്തെങ്കിലും പേര്?
എം.ടി. വാമദേവന്‍ നായര്‍ .
രാമായണത്തിലിരുന്ന് എഴുത്തച്ഛന്‍ പറഞ്ഞു:
ഇപ്പോഴാണ് ശ്വാസം നേരെ വീണത്.
ഞാന്‍ രക്ഷപ്പെട്ടു.
പഴഞ്ചനായതുകൊണ്ടാവും, അവന്‍ അല്ലെങ്കിലെന്നെയും.
E Mail: sreejiths@mm.co.in

COMMENTS