ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അണ്ണാഡിഎംകെ ശശികല പക്ഷത്തിന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന വെളിപ്പെടുത്തലുമായി എ...
എടപ്പാടി പഴനിസ്വാമി സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യാന്‍ എംഎല്‍എമാര്‍ക്കു കോടികള്‍ നല്‍രിയതായി സുളൂര്‍ എംഎല്‍എ ആര്‍. കനകരാജ്, മധുര സൗത്ത് എംഎല്‍എ എസ്എസ് ശരവണന്‍ എന്നിവര്‍ തുറന്നുപറയുന്നത്.
ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനിടയില്‍ കുവത്തൂര്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന എംഎല്‍എമാരില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് ശരവണന്‍. കനകരാജ് ഇപ്പോഴും എടപ്പാടി പക്ഷത്താണ് നില്‍ക്കുന്നത്.
സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന് തനി അരശ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എംഎല്‍എമാര്‍ 10 കോടി രൂപ കൈപ്പറ്റിയതായി ശരവണന്‍ വെളിപ്പെടുത്തുന്നു.
ഒപ്പം നില്‍ക്കാനായി പനീര്‍ശെല്‍വവും പണം വാഗ്ദാനം ചെയ്‌തെന്ന് ശരവണന്‍ പറയുന്നു. ഒരു കോടി രൂപയാണ് പനീര്‍ശെല്‍വം വാഗ്ദാനം ചെയ്തതെന്നാണ് ശരവണന്‍ പറയുന്നത്. ശരവണന്‍ ഇപ്പോള്‍ പനീര്‍ശെല്‍വത്തിനൊപ്പമാണ്.
ശശികലപക്ഷം ആറു കോടി രൂപ വീതമാണ് ഒപ്പം നില്‍ക്കാന്‍ എംഎല്‍എമാര്‍ക്ക് നല്‍കിയത്. ഇതിനു തുല്യമായ സ്വര്‍ണ്ണവും പിന്നീട് നല്‍കി.
പണം കിട്ടാതെ വന്ന ചിലരാണ് മറുപക്ഷത്തേക്കു ചാടിയതെന്നും ശരവണന്‍ പറയുന്നു. തനിക്കൊപ്പം നില്‍ക്കുന്നതിന് മന്ത്രിപദം പനീര്‍ശെല്‍വം വാഗ്ദാനം നല്‍കിയതായി ശരവണന്‍ പറയുന്നു.
COMMENTS