കൊച്ചി: കാറില്‍ ക്രൂര പീഡനത്തിനിരയായ നടിയെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നു ഫേസ് ബുക്ക് പേജിലെഴുതി നടന്‍ സലിം കുമാര്‍ പരാമര്‍ശം പിന്‍വ...
കൊച്ചി: കാറില്‍ ക്രൂര പീഡനത്തിനിരയായ നടിയെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നു ഫേസ് ബുക്ക് പേജിലെഴുതി നടന്‍ സലിം കുമാര്‍ പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറഞ്ഞു.
തന്റെ പരാമര്‍ശം സ്ത്രീവിരുദ്ധവും അപരാധവുമാണെന്ന് തോന്നിയതിനാലാണ് പിന്‍വലിക്കുന്നതെന്നു സലിം കുമാര്‍ പറഞ്ഞു.
ഇങ്ങനെ എഴുതിയതില്‍ നടിയോടും കുടുംബാംഗങ്ങളോടും ജനങ്ങളോടും മാപ്പ് ചോദിക്കുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയെ നുണപരിശോധന നടത്തണമെന്നായിരുന്നു സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നത്.
സലിം കുമാറിന്റെ വാക്കുകള്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. നടന്‍ ദിലീപിനു പിന്തുണ അറിയിച്ച വേളയിലാണ് നടിക്കെതിരായ പരാമര്‍ശം വന്നത്.
ഇതിനിടെ, സമാനമായി ചല പ്രയോഗങ്ങള്‍ നടന്‍ അജു വര്‍ഗീസും നടത്തിയിട്ടുണ്ട്. നടിയുടെ പേരും അജു ഫേസ് ബുക്ക് പേജില്‍ എഴുതിയിരുന്നു.
 

 
							     
							     
							     
							    
 
 
 
 
 
COMMENTS