കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ
മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ ഷോപ്പിലെത്തിയ പൊലീസ് ഉച്ചയ്ക്കാണ് മടങ്ങിയത്. അതീവരഹസ്യമായാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയതെന്ന് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്ത മലയാള മനോരമ പറയുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പരിശോധനയ്‌ക്കെതിയത്.
കേസിലെ മുഖ്യപ്രതി ജയിലില്‍ നിന്ന് ദിലീപിനോട് പണം ആവശ്യപ്പെട്ട് എഴുതിയ കത്തില്‍ കാക്കനാട്ടെ ഷോപ്പിനെ കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. വിശദമായ മൊഴിയും ഇതു സംബന്ധിച്ച് സുനില്‍ കുമാര്‍ നല്‍കിയിരുന്നു.
നടിയെ ആക്രമിച്ചതിനുശേഷം പള്‍സര്‍ സുനി കാക്കനാട്ടെ ഷോപ്പിലെത്തിയെന്നു പറയുന്നുണ്ട്. ഒളിവില്‍ പോകുന്നതിനു മുമ്പാണ് സുനി ഷോപ്പിലെത്തിയതെന്നാണ് മൊഴിയിലും കത്തിലുമുള്ളത്. ഇതിന്റെ ഭാഗമായാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണത്തില്‍ ഏകോപനമില്ലെന്നുമുള്ള സ്ഥാനമൊഴിഞ്ഞ ഡിജിപി ടി.പി.സെന്‍കുമാറിന്റെ പരാമര്‍ശം പൊതുസമൂഹം ഏറ്റെടുത്തിട്ടുണ്ട്.
ടിപി. സെന്‍കുമാറിന്റെ പരാമര്‍ശം ഗൗരവമുള്ളതാണെന്നും അന്വേഷണ പുരോഗതി വിലയിരുത്തുമെന്നും പുതുതായി ചുമതലയേറ്റ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Tags: Kavya Madhavan, Police, Kochi, Raid, Dileep

COMMENTS