ബാഹുബലിയുടെ വന്‍വിജയം പ്രഭാസിനെ ലോകത്തിന്റെ താരമായി ഉയര്‍ത്തി. ചുരുങ്ങിയ കാലം കൊണ്ട് മറ്റൊരു താരത്തിനും ഇത്രയും ഉയരത്തില്‍ എത്തിച്ചേരാനായ...
ബാഹുബലിയുടെ വന്‍വിജയം പ്രഭാസിനെ ലോകത്തിന്റെ താരമായി ഉയര്‍ത്തി. ചുരുങ്ങിയ കാലം കൊണ്ട് മറ്റൊരു താരത്തിനും ഇത്രയും ഉയരത്തില്‍ എത്തിച്ചേരാനായിട്ടില്ല.
പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ വിതരണാവകാശം നാനൂറ് കോടി രൂപയ്ക്കാണ് പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണല്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
150 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ബാഹുബലിയുടെ റെക്കോഡാണ് തകര്‍ത്തത്. 350 കോടിയായിരുന്നു ബാഹുബലിയുടെ വിതരണാവകാശം.
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും.
ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങുന്ന സാഹോ റോഡ് ത്രില്ലറാണ്. ചിത്രത്തില്‍ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നത് 36 കോടി രൂപ ചെലവിട്ടാണെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രമുഖ ആക്ഷന്‍ കോറിയോഗ്രാഫര്‍ കെന്നി ബേറ്റ്സ് ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

COMMENTS