നാദിര്‍ഷായേയും ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയേയും വിളിച്ചുവരുത്തി, മൊഴിയെടുക്കുന്നത് ആലുവ പൊലീസ് ക്ളബില്‍ കൊച്ചി : നടി ആക്രമിക്കപ്പെട്ട...
നാദിര്‍ഷായേയും ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയേയും വിളിച്ചുവരുത്തി, മൊഴിയെടുക്കുന്നത് ആലുവ പൊലീസ് ക്ളബില്‍
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപില്‍ നിന്നും സംവിധായകന് നാദിര്ഷായില് നിന്നും ദിലീപിന്റെ ഡ്രൈവറിൽ നിന്നും പൊലീസിന്റെ മൊഴിയെടുക്കൽ പതിനൊന്നാം മണി ക്കൂ റിലേക്കു കടന്നു.
ആലുവ പൊലീസ് ക്ളബില്‍ വിളിച്ചുവരുത്തിയാണ് ഇവരുടെ മൊഴിയെടുക്കുന്നത്. എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്.
താന്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നതെന്ന് ദിലീപ് പറഞ്ഞു. എന്നാല്‍, തന്നെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനു പങ്കുണ്ടെന്ന് നടി കഴിഞ്ഞ ദിവസം പൊലീസിനോടു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണോ വിളിച്ചുവരുത്തിയതെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.
മൂവരിൽ നിന്നും വെവ്വേറെ മൊഴിയെടുക്കുകയാണ്. ചില പൊരുത്തക്കേടുകൾ വന്നപ്പോൾ മൂവരെയും ഒരുമിച്ചിരുത്തിയും മൊഴിയെടുത്തു.
മൂവരും നന്നായി സഹകരിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിലീപിൽ നിന്നു ചില സു പ്രധാന വിവരങ്ങൾ കിട്ടിയെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
COMMENTS