തിരുവനന്തപുരം: പ്‌ളസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് തിങ്കളാഴ്ച രാവിലെ പ്രസിദ്ധീകരിക്കുക്കുമെന്ന് അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ട...
തിരുവനന്തപുരം: പ്‌ളസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് തിങ്കളാഴ്ച രാവിലെ പ്രസിദ്ധീകരിക്കുക്കുമെന്ന് അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
വിദ്യാര്‍ഥി പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്. വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു മുമ്പ് നിര്‍ബന്ധമായും പ്രവേശനം നേടണം.
അലോട്ട്‌മെന്റ ലിസ്റ്റ് www.hscap.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഒന്നാമത്തെ ഓപ്ഷന്‍ ആദ്യ അലോട്ട്‌മെന്റില്‍ ലഭിക്കുന്നവര്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കണം. മറ്റ് ഓപ്ഷനുകളിളാണ് അലോട്ട്‌മെന്റ് എങ്കില്‍ താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല.
താല്‍ക്കാലിക പ്രവേശനമാണെങ്കില്‍ ഏതാനും ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്‌കൂളില്‍ നല്‍കണം. ആദ്യ അലോട്ട്‌മെന്റില്‍ ഇടംനേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റിനായി കാത്തിരിക്കണം.
ആദ്യഘട്ടത്തില്‍ 4,96,354 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചു. ആകെയുള്ള 4,22,910 സീറ്റില്‍ സര്‍ക്കാര്‍ സ്‌കൂളിലും എയ്ഡഡ് സ്‌കൂളുകളിലുമുള്ള 2,85,862 മെറിറ്റ് സീറ്റിലേക്കാണ് ഏകജാലക രീതിയിലൂടെ പ്രവേശനം. ശേഷിക്കുന്ന സീറ്റുകള്‍ സ്‌പോര്‍ട്‌സ് ക്വാട്ട, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍ എന്നിവയായി വേര്‍തിരിച്ചിരിക്കുന്നു.
രണ്ടാമത്തെ അലോട്ട്‌മെന്റിന് ശേഷം അപേക്ഷിക്കാനാവാത്തവര്‍ക്ക് സപ്‌ളിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ സമര്‍പ്പിക്കാം.
The first allotment list of Plus one will be published on Monday morning, said the Director of Higher Secondary Education. Candidates should obtain admission in the school allotted on or before 5 pm on Tuesday.
Those who do not confirm entry will not be considered in the subsequent allotments. Those who get the first allotment should remit the fees and ensure permanent admission. If allotment is available on other options, you can get temporary entry or permanent admission. You do not have to pay the temporary entry fee.
Those who are not in the first allotment must wait for the next allotment.
4,96,354 students applied for the first phase.
Tags: Plus one , Director of Higher Secondary Education, Candidates s, schoo, allotment, entry fee
COMMENTS