ന്യൂഡല്‍ഹി: രാജ്യം ഓരേസമയം പ്രതീക്ഷയോടെയും ആശങ്കയോടെയും കാത്തിരിക്കുന്ന ചരക്കു സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്- ജിഎസ്ടി) യാ...
ന്യൂഡല്‍ഹി: രാജ്യം ഓരേസമയം പ്രതീക്ഷയോടെയും ആശങ്കയോടെയും കാത്തിരിക്കുന്ന ചരക്കു സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്- ജിഎസ്ടി) യാഥാര്‍ത്ഥ്യമായി.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ദ്ധരാത്രിയിലെ ഗംഭീരമായ ചടങ്ങിലാണ് ജിഎസ്ടി യാഥാര്‍ത്ഥയമാക്കിയത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം രാജ്യത്തെ ഏറ്റവും പ്രധാന നികുതി പരിഷ്‌കരണ നടപടിയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.
'ഈ അര്‍ധരാത്രി രാജ്യം വികസനത്തിന്റെ പുതിയൊരു പാതയിലേക്കു കടക്കുകയാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇതൊരു നാഴികക്കല്ലാവും, മോഡി പറഞ്ഞു.
ജി.എസ്.ടിയുടെ നേട്ടം ഒരു സര്‍ക്കാറേയോ ഒരു പാര്‍ട്ടിയുടെയോ അല്ല. ഇത് കൂട്ടായ പരിശ്രമമ ഫലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജിഎസ്ടിയിലേക്കുള്ള പരിവര്‍ത്തനത്തിന് തുടക്കമിടാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് മോഡി പറഞ്ഞു. യഥാര്‍ഥത്തില്‍ ജിഎസ്ടി വളരെ നല്ലതും ലളിതവുമായ നികുതിയാണ്. ഒരു രാജ്യത്തിന് ഒരു രാജ്യത്തിന് നികുതിയും രാജ്യത്തിന്റെ വികസനത്തിനും നല്ലതാണ്, 'മോഡി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരങ്ങളിലൊന്നായി ജിഎസ്ടി മാറുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രമുഖ ബിസിനസുകാരുമെല്ലാം സുപ്രധാന നിമിഷത്തിനു സാക്ഷ്യം വഹിക്കാനെത്തി.
സാധാരണക്കാരനും പാവപ്പെട്ടവനും ഇത് ഒരു അധികബാധ്യതയും വരുത്തില്ല. എന്നാല്‍, മൊത്തം ആഭ്യന്തര ഉത്പാദനം വളരുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.
One country, one tax: midnight on the GST in Effect
Tags: Goods Service Tax , GST, Central Hall, Parliament, magnificent, ceremony, Prime Minister Narendra Modi, Independence,
Finance Minister Arun Jaitley
COMMENTS