ജീവിതം പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുമ്പോഴും 103 കാരിയായി ഈ അമ്മയ്ക്ക് അഭിമാനിക്കാം. അമ്മയുടെ ജീവിതത്തിലെ സമ്പാദ്യമായി തലയുയര്‍ത്ത...
ജീവിതം പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുമ്പോഴും 103 കാരിയായി ഈ അമ്മയ്ക്ക് അഭിമാനിക്കാം. അമ്മയുടെ ജീവിതത്തിലെ സമ്പാദ്യമായി തലയുയര്‍ത്തി തണലേകി നില്‍ക്കുന്നത് ഒന്നും രണ്ടുമല്ല, 384 വൃക്ഷങ്ങളാണ്.
കര്‍ണ്ണാടകത്തിലെ ഹുളിക്കല്‍ ഗ്രാമത്തിലെ ശാലുമരഡ തിമ്മക്ക പകര്‍ന്നു തരുന്നത് സഹജീവി സ്‌നേഹത്തിന്റെ, പ്രകൃതി സ്‌നേഹത്തിന്റെ പാഠങ്ങളാണ്.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയിലും ജീവിതം വ്യത്യസ്തമാക്കാം എന്നു പഠിപ്പിക്കുന്നുണ്ട് ഈ അമ്മയുടെ ജീവിതം.
നന്നേ ചെറുപ്പത്തില്‍ തന്നെ ശാലുമരഡ തിമ്മക്ക വിവാഹിതയായി. ഭര്‍ത്താവ് കൃഷിക്കാരനായിരുന്നു.
നിലവിലുള്ള സാമൂഹ്യക്രമം അനുസരിച്ചു സന്താനങ്ങളെ ജനിപ്പിച്ച് വളര്‍ത്തി വലുതാക്കുന്നതിനു പകരം ഇരുവരും തീരുമാനിച്ചത് വൃക്ഷത്തൈകള്‍ നട്ട്, അവയെ മക്കളെപ്പോലെ വളര്‍ത്താനാണ്.
തുടക്കത്തില്‍ പത്തുമരങ്ങളാണ് നട്ടത്.
ബാംഗ്ലൂരില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് മരങ്ങള്‍ വച്ചുപിടിപ്പിച്ചത്.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, സാമ്പത്തിക പരാധീനതകള്‍ക്കിടയിലും അവര്‍ മുടങ്ങാതെ വൃക്ഷത്തൈകള്‍ നട്ട് മക്കളെപ്പോലെ ഓമനിച്ചുവളര്‍ത്തി. ഈ വൃക്ഷങ്ങളെല്ലാം വളര്‍ന്ന് തങ്ങളുടെ ഗ്രാമം പച്ചപ്പണിയുന്ന നാളുകള്‍ അവര്‍ സ്വപ്‌നം കണ്ടു.
ഈ ദമ്പതികളുടെ മക്കളുടെ വിലകേട്ടാല്‍ ആരും ഞെട്ടും.
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ആല്‍മരത്തിന്റെ വില 15 ലക്ഷത്തോളമാണ്.
നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ അമ്മയെ തേടിയെത്തിയിട്ടുണ്ട്. അമ്മയുടെ വീടുനിറയെ പുരസ്‌കാരങ്ങളാണ്. എന്നിട്ടും ഈ വീട്ടില്‍ നിന്ന് ദാരിദ്രം ഒഴിയുന്നില്ല.
വിലപിടിപ്പുള്ള ഇത്രയധികം മക്കളുടെ അമ്മയായിട്ടും ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്കു താഴെയാണിവര്‍. സംസ്ഥാന സര്‍ക്കാറിന്റെ 500 രൂപ പെന്‍ഷനാണ് അമ്മയുടെ ഏക വരുമാനമാര്‍ഗ്ഗം.
ഇതിനിടയിലും ഭൂമി മുഴുവന്‍ മരങ്ങള്‍ നിറയുന്ന ഹരിതാഭമായി കാലമാണ് തിമ്മക്ക സ്വപ്‌നം കാണുന്നത്. വരും തലമുറയ്ക്കായി എല്ലാവരും മരങ്ങള്‍ നട്ടുവളര്‍ത്തണമെന്ന് തിമ്മക്ക ആഹ്വാനം ചെയ്യുന്നു.

COMMENTS