വാഷിംഗ്ടണില്‍ നിന്ന് എം രാഖി പ്രധാനമന്ത്രി മോഡി അമേരിക്കയിലെത്തി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി കൈകോര്‍ക്കുമ്പോള്‍ നാട്ടില്‍ അയല്‍ക്...
വാഷിംഗ്ടണില്‍ നിന്ന്
എം രാഖി
പ്രധാനമന്ത്രി മോഡി അമേരിക്കയിലെത്തി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി കൈകോര്‍ക്കുമ്പോള്‍ നാട്ടില്‍ അയല്‍ക്കാരായ ചൈനയും പാകിസ്ഥാനും ഒരുപോലെ അസ്വസ്ഥരാവുകയാണ്.
അതിര്‍ത്തിയില്‍ സിക്കിമില്‍ ഇന്ത്യയും ചൈനയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതുപോലും ഈ കൂടിക്കാഴ്ചയിലുള്ള അസ്വസ്ഥത കൊണ്ടു കൂടിയാണ്.
ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മറുപടിയായിക്കൂടിയാണ് മോഡി അമേരിക്കയിലെത്തി ട്രംപുമായി ഗാഢബന്ധമുണ്ടാക്കാന്‍ നോക്കുന്നത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും മോഡിയും തമ്മിലുള്ള സൗഹൃദം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. സമാനമായ ഒരു ബന്ധം സൃഷ്ടിക്കാനാണ് മോഡി ഇപ്പോഴും ശ്രമിക്കുന്നത്. അതില്‍ അദ്ദേഹം ഏതാണ്ട് വിജയിച്ചുവെന്നും പറയാം. ട്രംപുമായി നേരത്തേ ഉണ്ടായിരുന്ന അസ്വാരസ്യമെല്ലാം ഈ കൂടിക്കാഴ്ചയിലൂടെ മാറിയിരിക്കുകയാണ്.
ഈ യാത്രയിലെ ഏറ്റവും പ്രധാന ലക്ഷ്യം ഇന്ത്യ-യുഎസ് പ്രതിരോധ സുരക്ഷാ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ്. ഇതാണ് പാകിസ്ഥാനെയും ചൈനയേയും ഒരുപോലെ അസ്വസ്ഥരാക്കുന്നതും.
അടുത്ത മാസം ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ-അമേരിക്ക-ജപ്പാന്‍ നാവിക വ്യൂഹങ്ങള്‍ പങ്കെടുക്കുന്ന നാവികാഭ്യാസം നടക്കുന്നുണ്ട്. ഇതിലെ ലക്ഷ്യം മേഖലയില്‍ ചൈനയുടെ മുങ്ങിക്കപ്പലുകള്‍ ഉയര്‍ത്തുന്ന ഭീഷണി അതിജീവിക്കുകയാണ്. ചൈനീസ് മുങ്ങിക്കപ്പലുകള്‍ പതിവായി ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യയുടെ ആന്‍ഡമാന്‍ തീരത്ത് ഇവ പതിവായി എത്തുന്നുണ്ട്. ഇത് ഇന്ത്യയ്ക്കു കടത്തു തലവേദനയും ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം ഉന്നമിട്ടാണ് നാവികാഭ്യാസം നടത്തുന്നത്.
ഇന്ത്യയുടെ ഏറ്റവും പ്രധാന ആയുധ ഇടപാടുകാരായി മാറുക എന്ന ലക്ഷ്യം അമേരിക്കയ്ക്കുണ്ട്. ഇപ്പോള്‍ ഇന്ത്യ ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. ആ സ്ഥാനം നേടിയെടുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. 'പ്രധാന പ്രതിരോധ പങ്കാളി' യായി ഇന്ത്യയെ പ്രതിഷ്ഠിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.
2007 ല്‍ 15 ബില്യണ്‍ ഡോളറിന്റെ ആയുധക്കച്ചവടമാണ് ഇന്ത്യയില്‍ നിന്നു നേടിയെടുക്കാന്‍ അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഇന്ത്യയ്ക്കു സാങ്കേതിക വിദ്യയും എളുപ്പം കൈമാറുമെന്ന് അമേരിക്ക ഉറപ്പുകൊാടുക്കുന്നുണ്ട്.
ഇതിനൊപ്പം ആഗോള ഭീകര കയറ്റുമതിയുടെ പ്രധാന ഉറവിടമായ പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും ഈ കൂടിക്കാഴ്ചയിലുണ്ടായി. സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഇന്ത്യയ്ക്കു വലിയ നേട്ടമായിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദം ഇല്ലായ്മ ചെയ്യുന്നതിന് രണ്ടു നേതാക്കളും തമ്മിലുള്ള ഉച്ചകോടിയില്‍ ധാരണയായിട്ടുണ്ട്.
Why are China and Pakistan troubled when Modi hires Trump in America?
From Washington
M Rakhi
As Prime Minister Narendra Modi has joined hands with President Donald Trump and neighbors China and Pakistan are unhappy.
In response to the challenges posed by China, Modi is looking to intensify tie with America. The friendship between former President Barack Obama and Modi has been discussed. Modi is still trying to create a similar relationship. He says that he has almost succeeded in that.
The most important goal of this journey is to strengthen India-US Defense Security Partnership.
The United States has a goal of making India one of the most important arms dealers. India is now the largest buyer of weapons from Russia. America's goal is to achieve that position.
The US is aiming to achieve $ 15 billion in arms sales in 2007. The US also assures India that technology will be delivered simultaneously.
In addition, the meeting was also to isolate Pakistan, the principal source of global terror exports.
Tags: Narendra Modi, Donald Trump, America, India, China, Pakistan, Malabar Naval Exercise, War Ship
COMMENTS