തിരുവനന്തപുരം: പ്രതിസന്ധയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാന്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. 1600 കോടി രൂപ കെ.എസ്...
തിരുവനന്തപുരം: പ്രതിസന്ധയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാന്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. 1600 കോടി രൂപ കെ.എസ്.ആര്.ടി.സിക്കു മഹരാഷ്ട്രയിലെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കാന്‍ ശരദ് പവാര്‍ മുന്‍കൈയെടുക്കും.
ശരത് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപിയാണ് കേരളത്തില്‍ ഗതാഗതവകുപ്പിന്റെ ഭരണം. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ശരദ് പവാറിന്റെ ഇടപെടല്‍.
മുഖ്യമന്ത്രി പിണറായി വിജയന്, ധനമന്ത്രി തോമസ് ഐസക്ക് എന്നിവരുടെ അനുമതിയോടെയാണ് തോമസ് ചാണ്ടി ശരദ് പവാറുമായി ചര്‍ച്ച നടത്തിയത്. കേരളത്തിലെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനുള്ള സാങ്കേതിക തടസ്സങ്ങള്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശരദ് പവാര്‍ സഹായം വാഗ്ദാനം ചെയ്തത്.
മഹാരാഷ്ട്രയിലെ ബാങ്കുകളുമായി ഇതു സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി. മറ്റു കാര്യങ്ങളില്‍ വ്യക്തത വരുത്താനായി ധന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ മുംബയിലെത്തി ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തും.

COMMENTS