ലണ്ടന്‍: മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബ്രിട്ടനില്‍ തൂക്കുപാര്‍ലമെന്റ് വരുമെന്ന് ഉറപ്പായി. കേവല ഭൂ...
ലണ്ടന്‍: മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബ്രിട്ടനില്‍ തൂക്കുപാര്‍ലമെന്റ് വരുമെന്ന് ഉറപ്പായി.
കേവല ഭൂരിപക്ഷമായ 326 സീറ്റ് നേടാന്‍ ഒരു പാര്‍ട്ടിക്കുമായില്ല. 650 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
ഭൂരിപക്ഷം കൂട്ടാന്‍ ലക്ഷ്യമിട്ട് നേരത്തേ തിരഞ്ഞെടുപ്പ് നേരത്തേ നടത്തിയത് തെരേസയ്ക്കു തിരിച്ചടിയാവുകയായിരുന്നു. കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് തെരേസാ മേ തിരഞ്ഞെടുപ്പ് നടത്തി പുലിവാലുപിടിച്ചിരിക്കുന്നത്.
രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തുടര്‍ച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങള്‍ തെരേസാ മേയ്ക്ക് തിരിച്ചടിയായി വിനയായി.
ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും നേട്ടം കൊയ്തിരിക്കുന്നത് ജെറെമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയാണ്. അവര്‍ക്ക് 261 സീറ്റ് നേടാനായി. സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 35 സീറ്റ് നേടി. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 12 സീറ്റുകളിലും ഡെമോക്രാറ്റിക് യൂണിയണിസ്റ്റ് പാര്‍ട്ടി 10 സീറ്റുകളിലും വിജയിച്ചു. നാല് സീറ്റുകളുടെ ഫലം അറിയുവാനുണ്ട്.
തെരേസാ മേ പ്രധാനമന്ത്രി പദം രാജിവയ്ക്കണമെന്ന് ജെറെമി കോര്‍ബി ആവശ്യപ്പെട്ടു. തൂക്കുസഭ ഉറപ്പായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
Verdict out: British PM May loses overall majority in British parliament.
UK PM May's Conservatives no longer able to win outright majority in parliament after 633 seats declared
Tags: Verdict out, British PM, Teresa May, British parliament,
UK PM, Conservatives

COMMENTS