സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ വ്യക്തമാക്കി. അടുത്ത മാ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ വ്യക്തമാക്കി. അടുത്ത മാസമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.
ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയാവുമെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിലേക്കു ക്ഷണിക്കാതിരുന്നതെന്നും ഇന്നലെ മുതല്‍ അഭ്യൂഹം പരക്കുന്നുണ്ട്. ഇതിനിടെയാണ് വാര്‍ത്തകള്‍ നിഷേധിച്ചു ശ്രീധരന്‍ രംഗത്തെത്തിയത്.
താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ഭാവനാസൃഷ്ടിയുമാണെന്ന് ശ്രീധരന്‍ പറഞ്ഞു. ദേശീയ മാധ്യമങ്ങളും ശ്രീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചു വാര്‍ത്ത പുറത്തുവിട്ടിരുന്നു.
ബിജെപിക്ക് ഒറ്റയ്ക്കു ഒരാളെ ജയിപ്പിച്ചെടുക്കാനുള്ള ശേഷിയില്ല. പ്രത്യേകിച്ച് ശിവസേന ഇടഞ്ഞുനില്‍ക്കുകയും എഡിഎംകെ പിളര്‍പ്പിന്റെ വഴിയിലെത്തുകയും ചെയ്തിരിക്കെ ബിജെപി ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് ശ്രീധരനെ പോലൊരു പൊതു സ്ഥാനാര്‍ത്ഥിയെ നിറുത്തി മത്സരം തന്നെ ഇല്ലാതാക്കാന്‍ ബിജെപി ആലോചന നടത്തിയത്.
ഇതിനിടെ, കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സുഷമയ്ക്ക് ശിവസേനാ നേതൃത്വത്തോടും അടുപ്പമുണ്ട്. ആ നിലയ്ക്കു സുഷമയെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യത്തിനു പിന്തുണയേറുന്നുണ്ട്. മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ പിന്തുണയും സുഷമയ്ക്കുണ്ട്. എന്‍.ഡി.എ സഖ്യകക്ഷിയായിരിന്നിട്ടും കഴിഞ്ഞ രണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായിരുന്നു ശിവസേന വോട്ടു ചെയ്തതെന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ, പ്രതിപക്ഷം ഗോപാല്‍കൃഷ്ണ ഗാന്ധിയെ പൊതു സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുന്നതിനുള്ള ചിന്തയിലാണ്. അങ്ങനെ വന്നാല്‍ അദ്ദേഹം പൊതു സമ്മതനായി മാറിയാല്‍ തങ്ങള്‍ക്കു തിരിച്ചടിയാവുമെന്ന് ബിജെപി ഭയക്കുന്നു.
ഇതിനിടെ, കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സുഷമയ്ക്ക് ശിവസേനാ നേതൃത്വത്തോടും അടുപ്പമുണ്ട്. ആ നിലയ്ക്കു സുഷമയെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യത്തിനു പിന്തുണയേറുന്നുണ്ട്. മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ പിന്തുണയും സുഷമയ്ക്കുണ്ട്. എന്‍.ഡി.എ സഖ്യകക്ഷിയായിരിന്നിട്ടും കഴിഞ്ഞ രണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായിരുന്നു ശിവസേന വോട്ടു ചെയ്തതെന്നതും ശ്രദ്ധേയമാണ്.
ഭാര്യ നഗ്നയായി കിടപ്പറയില്‍ കാമുകനോടൊപ്പം, ഭര്‍ത്താവും കൂട്ടുകാരും തല്ലിച്ചതച്ചു, കാമുകന്റെ മേലേ കിടന്ന് യുവതിയുടെ രക്ഷാശ്രമം, ക്ലിപ്പുകള്‍ നെറ്റില്‍ വൈറല്‍
Metroman E Sreedharan said he was not ready to become NDA's presidential candidate. Presidential election is on next month. Sreedharan also denied reports in this regard. Sreedharan said, the news regarding his candidature is baseless and imaginative. The national media also reported on Sreedharan's candidacy.
Tags: E Sreedharan, BJP, President of India, Shiv Sena, Gopalkrishna Gandhi, Union Minister Sushma Swaraj, LK Advani, NDA
COMMENTS