തിരുവനന്തപുരം : തങ്ങളുടെ ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ മൂന്നു ഡോക്യുമെന്ററി സംവിധാ...
തിരുവനന്തപുരം : തങ്ങളുടെ ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ മൂന്നു ഡോക്യുമെന്ററി സംവിധായകര്‍ കേരള ഹൈക്കോടതിയെ സമീപിക്കുന്നു.
കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ രോഹിത് വെമുല ആത്മഹത്യ, ജെ.എന്‍.യു. പ്രക്ഷോഭങ്ങള്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് ചലച്ചിത്രസംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. വെള്ളിയാഴ്ച തുടങ്ങുന്ന മേള ജൂണ്‍ 20 വരെ തുടരും.
കേന്ദ്രം അനുമതി നിഷേധിച്ചതിനാല്‍ നിയമപരമായ പരിഹാരം തേടാനുള്ള ഒരേയൊരു വഴിയെന്ന നിലയിലാണ് കോടതിയെ സമീപിക്കുന്നതെന്ന് പരാതിക്കാരില്‍ ഒരാള്‍ പറഞ്ഞു.
അഞ്ചുദിവസത്തെ മേളയില്‍ 210 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ 170 എണ്ണം സെന്‍സര്‍ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റില്ലാത്തവയാണ്.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ മരണത്തെക്കുറിച്ചുള്ള, 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് ദി അണ്‍ബെയറബിള്‍ ബീയിങ് ഒഫ് ലൈറ്റ്‌നസ്. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെക്കുറിച്ചുള്ള 19 മിനിറ്റ് ദൈര്‍ഘ്യമുള്ള 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്' , 16 മിനിറ്റുള്ള 'ഇന്‍ ദ ഷേഡ് ഒഫ് ഫാളന്‍ ചിനാര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.
The three documentary directors approached the Kerala High Court against denying exhibition by the Ministry of Information and Broadcasting to their films. The Kerala International Documentary Short Film Festival will continue till June 20.
Tags: documentary, director, Kerala High Court, exhibition, Ministry of Information and Broadcasting, films, The Kerala International Documentary Short Film Festival , June

COMMENTS