റോയ് പി തോമസ് കൊച്ചി: നടി ഓടുന്ന കാറില്‍ പീഡനത്തിനിരയായ സംഭവത്തില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായേയും മണിക്കുറൂകള്‍ നീണ്ട മ...
റോയ് പി തോമസ്
കൊച്ചി: നടി ഓടുന്ന കാറില്‍ പീഡനത്തിനിരയായ സംഭവത്തില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായേയും മണിക്കുറൂകള്‍ നീണ്ട മാരത്തോണ്‍ ചോദ്യം ചെയ്യലിനു വിധേയരാക്കിയത് മൊഴികളിലെ വൈരുദ്ധ്യമെന്നു സൂചന.താന്‍ കൊടുത്ത പരാതിയില്‍ മൊഴികൊടുക്കാനാണ് എത്തിയതെന്നും മാധ്യമ വിചാരണയ്ക്കു താന്‍ നിന്നുതരില്ലെന്നും പറഞ്ഞുകൊണ്ടാണ് ദിലീപ് ആലുവ പൊലീസ് ക്‌ളബിലെത്തിയത്.
എന്നാല്‍, മൊഴികൊടുക്കല്‍ ക്രമേണ ചോദ്യം ചെയ്യലായി മാറുകയായിരുന്നു. ഇരുവരെയും കൂടാതെ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയേയും പൊലീസ് ചോദ്യം ചെയ്യലിനു വിധേയനാക്കി. ഡ്രൈവര്‍ പറഞ്ഞ പല കാര്യങ്ങളും ദിലീപും നാദിര്‍ഷായും പറഞ്ഞതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായിരുന്നു.
ഇതോടെ ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച മൊഴിയെടുക്കാല്‍ പാതിരാ കഴിഞ്ഞും ചോദ്യം ചെയ്യലായി തുടര്‍ന്നു. ആദ്യം വളരെ ആത്മവിശ്വാസത്തോടെ സംസാരിച്ചു തുടങ്ങിയ ദിലീപും നാദിര്‍ഷായും മണിക്കൂറുകള്‍ കഴിയുന്തോറും പലപ്പോഴും പതറിയിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇരായായ നടിയും ദിലീപും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ദിലീപ് നിഷേധിച്ചു. ഇതോടെ പൊലീസ് ഇതുസംബന്ധിച്ച രേഖകള്‍ നിരത്തി. ഇതോടെ ദിലീപിന് ആദ്യം നിഷേധിച്ച പല കാര്യങ്ങളും സമ്മതിക്കേണ്ടിവന്നു. ഇതെല്ലാം പൊലീസ് വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു.
നടിയുമായി ചില പിണക്കങ്ങള്‍ ഉണ്ടെന്ന് ദിലീപ് സമ്മതിച്ചു. ഇതിനു കാരണം തന്റെ വ്യക്തിജീവിതത്തില്‍ നടി ഇടപ്പെട്ടതാണെന്നും ദിലീപ് പറഞ്ഞു. ഇതു രണ്ടുമായപ്പോള്‍ നടിയോടു ദിലീപിന് വൈരാഗ്യമുണ്ടെന്ന സ്ഥാപിക്കുന്ന തെളിവായി മാറി.
ഇത്രയുമായതോടെ ഇവരുടെ സ്വകാര്യമായ പല ഇടപാടുകളെക്കുറിച്ചും പൊലീസ് ചോദിക്കാനാരംഭിച്ചു. ഇതാണ് ചോദ്യം ചെയ്യല്‍ ഇത്രയേറെ വൈകാന്‍ കാരണം. ഒരേ കാര്യം തന്നെ പൊലീസ് പല തരത്തിലാണ് ചോദിക്കുന്നത്.
Tags: Dileep, Nadirsha, Police, Alwey Police Club
 

 
							     
							     
							     
							    
 
 
 
 
 
COMMENTS