ന്യൂഡല്‍ഹി: ആഡംബര ജീവിതം നയിക്കുന്നതിന് പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ സിപിഎം മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ...
ന്യൂഡല്‍ഹി: ആഡംബര ജീവിതം നയിക്കുന്നതിന് പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ സിപിഎം മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
ലളിത ജീവിതം നയിക്കേണ്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ വിലകൂടിയ ഇലക്‌ട്രോണിക് സാധനങ്ങള്‍ ഉപയോഗിക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് സസ്‌പെന്‍ഷന്‍.
ഋതബ്രത കൂടി അംഗമായ സിപിഎം സംസ്ഥാന കമ്മിറ്റി കൊല്‍ക്കത്തയില്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താമെന്ന് എംപി അറിയിച്ചു.
സംസ്ഥാന കമ്മിറ്റിയിലെ ചില അംഗങ്ങള്‍ പാര്‍ട്ടിയുടെ നടപടിയെ ചോദ്യം ചെയ്തു. സസ്‌പെന്‍ഡ് ചെയ്യുന്നതിനു മുമ്പ് ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു എതിര്‍പ്പുമായി രംഗത്തെത്തിയവരുടെ ആവശ്യം. പാര്‍ട്ടി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഋതബ്രതയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കും. അതിനുശേഷം തുടര്‍ന്ന നടപടികള്‍ സ്വീകരിക്കും.
ഇതിനെതിരെ സുമിത് ജോലി ചെയ്യുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനിയിലേക്ക് എംപി പരാതി അയച്ചു. എംപി അയച്ച ഇമെയില്‍ പുറത്തായതിനെ തുടര്‍ന്ന് പാര്‍ട്ടി അദ്ദേഹത്തെ പരസ്യമായി താക്കീതു നല്‍കി.
സംഭവവുമായി ബന്ധപ്പെട്ട ഋതബ്രതയ്‌ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് എംപിക്കെതിരെ നടപടിയുമായി പാര്‍ട്ടി മുന്നോട്ടുപോയത്.
Summary: Parliamentarian Ritabrata Banerjee has been suspended by his party CPM for three months because of complaints against him on his lifestyle. Among those complaints is the 38-year-old lawmaker's use of expensive gadgets, anathema for a party that takes pride in its members' austere lifestyle.
ലളിത ജീവിതം നയിക്കേണ്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ വിലകൂടിയ ഇലക്‌ട്രോണിക് സാധനങ്ങള്‍ ഉപയോഗിക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് സസ്‌പെന്‍ഷന്‍.
ഋതബ്രത കൂടി അംഗമായ സിപിഎം സംസ്ഥാന കമ്മിറ്റി കൊല്‍ക്കത്തയില്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താമെന്ന് എംപി അറിയിച്ചു.
സംസ്ഥാന കമ്മിറ്റിയിലെ ചില അംഗങ്ങള്‍ പാര്‍ട്ടിയുടെ നടപടിയെ ചോദ്യം ചെയ്തു. സസ്‌പെന്‍ഡ് ചെയ്യുന്നതിനു മുമ്പ് ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു എതിര്‍പ്പുമായി രംഗത്തെത്തിയവരുടെ ആവശ്യം. പാര്‍ട്ടി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
![]() | ||
|

COMMENTS