കണ്ണൂര്‍ : സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന അഞ്ച് തീരദേശ പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കുമ...
കണ്ണൂര്‍ : സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന അഞ്ച് തീരദേശ പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കുമ്പള, തങ്കശ്ശേരി, തൃക്കരിപ്പൂര്‍, അര്‍ത്തുങ്കല്‍, മുനക്കടവ് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍.
തങ്കശ്ശേരി-മാഹി ദേശീയപാതയില്‍ തലായി മാക്കൂട്ടത്തില്‍ പുതുതായി നിര്‍മ്മിച്ച തീരദേശ പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി മറ്റു സ്റ്റേഷനുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ആദ്യഘട്ടത്തില്‍ നീണ്ടകര, ഫോര്‍ട്ട് കൊച്ചി, വിഴിഞ്ഞം, തോട്ടപ്പള്ളി, അഴീക്കോട്, ബേക്കല്‍ എന്നിവിടങ്ങളിലാണ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചത്. രണ്ടാം ഘട്ടത്തില്‍ ആരംഭിക്കുന്ന പത്തു സ്റ്റേഷനുകളില്‍ അഞ്ചെണ്ണമാണ് ഉദ്ഘാടനം ചെയ്തത്. പൂവാര്‍, അഞ്ചുതെങ്ങ്, പൊന്നാനി, ഏലത്തൂര്, വടകര എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്.
മൂന്നാം ഘട്ടത്തില്‍ താനൂര്, ആലപ്പുഴ, ഇരവിപുരം, തുമ്പ എന്നിങ്ങനെ ആറു സ്ഥലങ്ങളില്‍ കൂടി തീരദേശ സ്റ്റേഷനുകള്‍ സ്ഥാപിക്കും.
നിലവിലുള്ള തീരദേശ പൊലീസ് സ്‌റ്റേഷനുകളില്‍ സിഐ മുതല്‍ കോണ്‍സ്റ്റബിള്‍ വരെ 48 പേരാണുള്ളത്. പുതിയ സ്റ്റേഷനുകളില്‍ ഓരോന്നിലും 29 പേരുണ്ടാവും. ഇതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
തീരദേശ പൊലീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരദേശ പൊലീസ് സംവിധാനം. കടലോരത്ത് ക്രിമിനല്‍ പ്രവര്‍ത്തനം ഇല്ലാതാക്കാനും മദ്യവും മയക്കുമരുന്നും പോലുള്ള വിപത്തുകളില്‍ നിന്നും മോചിപ്പിക്കാനും കോസ്റ്റല്‍ പൊലീസിനും ജനമൈത്രി സംവിധാനം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Tags: Pinarayi, Kerala, Police, Coastal Police

COMMENTS