തിരുവനന്തപുരം: ആകര്‍ഷീയമായ ഓഫറുമായി ബിഎസ്എന്‍എല്‍. 444 രൂപയ്ക്ക് ദിവസവും നാലു ജിബി നല്‍കുന്ന വമ്പന്‍ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്...
രാജ്യത്തെ മറ്റൊരു മൊബൈല്‍ സേവന ദാതാവും ഒരു ദിവസം ഇത്രയും ജിബി സൗജന്യമായി നല്‍കുന്നില്ല എന്നതാണ് പ്രത്യേകത.
കേരളത്തിലെ നിലവിലുള്ള 444 രൂപയുടെ ഓഫര്‍ പുന:ക്രമീകരിക്കുകയും ചെയ്യും. ഒപ്പം നിലവിലുള്ള ഓഫറുകളില്‍ ചെറിയ മാറ്റവും ബിഎസ്എന്‍എല്‍ വരുത്തിയിട്ടുണ്ട്.
പുതിയ ഓഫര്‍ പ്രഖ്യാപിച്ചതിനൊപ്പം നിലവില്‍ മൂന്നു ജിബി ഡേറ്റ വീതം ദിവസവും നല്‍കുന്ന ട്രിപ്പിള്‍ ഏയ്‌സ് 333 ഓഫറിന്റെ കാലാവധി 60 ആക്കി കുറച്ചിട്ടുണ്ട്. നേരത്തെ 90 ദിവസമായിരിരുന്നു കാലാവധി.
ഇതിനൊപ്പം 179 രൂപയ്ക്ക് 23,800 സെക്കന്‍ഡ് ഏതു നെറ്റ് വര്‍ക്കിലേക്കും 30 ദിവസം സൗജന്യ കോള്‍ നല്‍കുന്ന പുതിയ ഓഫറും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
159 രൂപയുടെ നിലവിലുള്ള വോയിസ് പ്ലാനിന്റെ കാലാവധി 30 ദിവസത്തില്‍ നിന്ന് 28 ദിവസമായി കുറച്ചിട്ടുമുണ്ട്. ഈ ഓഫര്‍ 20300 സെക്കന്‍ഡ് ഏതു നെറ്റ് വര്‍ക്കിലേക്കും സൗജന്യ കോള്‍ നല്‍കുന്നുണ്ട്.
COMMENTS