പാട്ന: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് അക്രമ...
പാട്ന: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് അക്രമികള്‍ പുറത്തേക്കെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
ബിഹാറിലെ കഖിസാരായ് ജില്ലയിലാണ് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരമായ കൂട്ടബലാത്സംഗം അരങ്ങേറിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും തലസ്ഥാനമായ പാട്നയില്‍ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ചികിത്സിക്കാനെത്തിച്ചപ്പോഴാണ് സംഭവം അറിയുന്നത്.
അബോധാവസ്ഥയിലായ പെണ്‍കുട്ടികളെ അക്രമികള്‍ ട്രെയിനിനുള്ളില്‍ വച്ചും പീഡിപ്പിച്ചതായി പൊലീസ് വെളിപ്പെടുത്തി. സന്തോഷ് യാദവ്, മൃത്യുജ്ഞയ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ആറു പേര് കൂടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു.
അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ട നാട്ടുകാരാണ് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്.
പെണ്‍കുട്ടിയുടെ കാലുകളില്‍ രഹസ്യഭാഗങ്ങളിലും ഗുരുതരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. തുടയെല്ലും പൊട്ടി. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് പട്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇതു സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയെ ചികിത്സിക്കാന്‍ ആശുപത്രി അധികൃതര്‍ അനാസ്ഥ കാട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ഏറെ നേരം പെണ്‍കുട്ടിയെ വെറും നിലത്തു കിടത്തിയിരുന്നു. മാത്രമല്ല, ആശുപത്രിയില്‍ പ്രവേശിപ്പച്ച ശേഷം കുറേ നേരം കഴിഞ്ഞിട്ടാണ് മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകാന്‍ അധികൃതര്‍ ശുപാര്‍ശ ചെയ്തതെന്നാണ് പരാതി.
Summary: A school girl was allegedly gang-raped by a group of six people and thrown from a moving train before it reached Bihar's Kiul junction. The girl's condition was said to be critical and a team of doctors was continuously monitoring her health at the Patna Medical College and Hospital
Tags: Bihar, Gang-rape, Crime, Police

COMMENTS