കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയം താരസംഘടനയായ അമ്മയുടെ ഇന്നത്തെ എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് എം പ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയം താരസംഘടനയായ അമ്മയുടെ ഇന്നത്തെ എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് എം പി അറിയിച്ചു.
നാളെ നടക്കുന്ന ജനറൽ ബോഡി യോഗത്തിന്റെ അജൻഡ നിശ്ചയിക്കുന്നത് എക്സിക്യൂട്ടീവിലാണെന്നിരിക്കെ, വിഷയം ചർച്ച ചെയ്യില്ലെന്ന നിലപാടാണ് അമ്മയ്ക്കെന്നു വ്യക്തം.
വിഷയം പൊലീസ് അന്വേഷിക്കുകയും കോടതി പരിഗണനയിൽ ഇരിക്കുകയും ചെയ്യുന്നതിനാൽ തങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന നിലപാടാണ് ഇന്നസെന്റ് പ്രകടിപ്പിച്ചത്.
നടിക്കെതിരേ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മോശം പരാമർശങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ നിലപാടാണെന്നും ഇന്നസെന്റ് പ്രതികരിച്ചു.

COMMENTS