താരസംഘടനയുടെ ജനറല്‍ ബോഡി ബുധന്‍, വ്യാഴം ദിവസങ്ങളില്‍, താരങ്ങള്‍ ചേരിതിരിഞ്ഞു നില്‍ക്കുന്നു, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബി ഐ അന്വേഷണം വേണമെന്നു വരെ ആവശ്യം

സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം :  താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍ നടക്കുമെന്നിരി...


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം :  താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍ നടക്കുമെന്നിരിക്കെ, നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യം പല കോണുകളില്‍ നിന്നുമുയരുന്നു.

ഈ വിഷയം ചര്‍ച്ചചെയ്യാതെ യോഗം അവസാനിപ്പിക്കാനായിരുന്നു ഇതുവരെ ആലോടന നടന്നിരുന്നത്. എന്നാല്‍, വിഷയം ചര്‍ച്ചചെയ്‌തേ തീരൂ എന്ന നിലപാടില്‍ ഒരു വിഭാഗം താരങ്ങള്‍ എത്തിയതോടെ മറ്റു വഴിയില്ലെന്നായിരിക്കുകയാണ്.

താരസംഘടന രണ്ടു ചേരിയായി നില്‍ക്കുന്ന സ്ഥിതിയാണ്. ഒരു വിഭാഗം നടിക്കു നീതി കിട്ടിയില്ലെന്നു വാദിക്കുമ്പോള്‍ മറു വിഭാഗം ഈ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ വേട്ടയാടുന്നതിനെതിരേ നിലപാടെടുത്തിരിക്കുകയാണ്.

വിഷയം യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്ന നിലപാടുകാരില്‍ പ്രധാനി നടി മഞ്ജു വാര്യരാണ്. പീഡിപ്പിക്കപ്പെട്ട നടിക്കു തുടക്കം മുതല്‍ ശക്തമായ പിന്തുണ നല്കിയിട്ടുള്ളയാളാണ് മഞ്ജു. കേസ് തേഞ്ഞുമാഞ്ഞു പോകുമെന്ന ഘട്ടത്തില്‍ മഞ്ജുവിന്റെ ശക്തമായ ഇടപെടലുകളാണ് വഴിത്തിരിവുണ്ടാക്കിയത്.

യോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് മഞ്ജു ആവശ്യപ്പെട്ടാല്‍ അത് ഒഴിവാക്കാന്‍ കഴിയില്ല. യോഗത്തില്‍ എന്തൊക്കെ ചര്‍ച്ചയ്‌ക്കെടുക്കണമെന്നു തീരുമാനിക്കുന്നത് എക്‌സിക്യൂട്ടീവ് യോഗമാണ്. എക്‌സിക്യൂട്ടിവ് യോഗം ബുധനാഴ്ച വൈകിട്ടു ചേരും.

ദിലീപ്, മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്നസെന്റ്, ഗണേശ് കുമാര്‍, മുകേഷ്, ഇടവേള ബാബു, നെടുമുടി വേണു, ദേവന്‍, ലാലു അലക്‌സ്, സിദ്ധിഖ്, മണിയന്‍പിള്ള രാജു, കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി, രമ്യാ നമ്പീശന്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍.

ഇതില്‍ വനിതാ പ്രതിനിധികളെന്ന നിലയില്‍ രമ്യയുടെയും കുക്കുവിന്റെയും വാക്കുകള്‍ക്കു പ്രത്യേക വിലയുണ്ട്. രമ്യയുടെ വീട്ടിലേക്കു പോകാന്‍ പുറപ്പെട്ട വഴിയിലാണ് നടി ആക്രമിക്കപ്പെട്ടത്. കുക്കുവും നിഷ്പക്ഷ നിലപാടുകാരിയാണ്. അതുകൊണ്ടു തന്നെ വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യം വന്നാല്‍ കുക്കുവും എതിരു നില്‍ക്കാനിടയില്ല.

ദിലീപ് എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കുമോ എന്നു വ്യക്തമല്ല. ഇക്കാര്യത്തില്‍ നുണ പരിശോധനയ്ക്കു വരെ തയ്യാറാണെന്ന് തുറന്നു പറഞ്ഞിട്ടുള്ള ദിലീപ് ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നു വന്നാല്‍ എതിരു നില്‍ക്കാനിടയില്ല. മമ്മൂട്ടി, ഇന്നസെന്റ്, ഗണേശ് കുമാര്‍ തുടങ്ങിയവര്‍ ദിലീപിനെ വ്യക്തിപരമായി ഇഷ്ടപ്പെടുന്നവരാണ്. അവരുടെ നിലപാടും പ്രധാനമാണ്.

മഞ്ജു വാര്യരോട് മോഹന്‍ ലാല്‍ മാനസിക അടുപ്പം പുലര്‍ത്തുന്നുവെന്ന് ദിലീപ് അനുകൂലികളായ ചിലര്‍ ഇതിനകം ആരോപണം ഉന്നയിച്ചിട്ടുണ്ട്. പൃഥ്വരാജാകട്ടെ നടിക്കു ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അവര്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്ത ആളാണ്. അഡ്വഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടന്‍ എന്ന തന്റെ ചിത്രം തീയറ്ററുകളില്‍ നിന്നു പിന്‍വലിപ്പിക്കാന്‍ ശ്രമം നടന്നതിന്റെ ദേഷ്യത്തിലാണ് ആസിഫ് അലി.

ചുരുക്കത്തില്‍ എക്‌സിക്യൂട്ടീവില്‍ ഒാരോരുത്തരുടെയും നിലപാട് പ്രധാനമാണ്. ഇനി എക്‌സിക്യൂട്ടിവ് കടന്ന് യോഗത്തില്‍ വന്നാല്‍ ഇക്കാര്യത്തില്‍ ആരൊക്കെ എന്തൊക്കെ നിലപാട് എടുക്കുമെന്ന് അറിയില്ല.

ഈ സംഭവം താരസംഘടനയ്ക്കു കൂടി മാനക്കേടുണ്ടാക്കിയെന്നും അതിനാല്‍ സിബി ഐ അന്വേഷണം വേണമെന്നും താരങ്ങളില്‍ ചിലര്‍ വ്യക്തിപരമായി പറയാന്‍ തുടങ്ങിയിട്ടുണ്ട്. അത്തരമൊരു ആവശ്യം ഉയര്‍ന്നുവരികയും അതിനു പിന്തുണ കിട്ടുകയും ചെയ്താല്‍ അതു പ്രമേയമാക്കി സര്‍ക്കാരിനു മുന്നില്‍ വയ്ക്കാനും താരസംഘടന നിര്‍ബന്ധിതമാവും.

ഇതേസമയം, അമ്മയുടെ അനുമതിയില്ലാതെ മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ നടിമാര്‍ സംഘനട രൂപീകരിച്ചതും യോഗത്തില്‍ ചര്‍ച്ചയായി വരും. ഈ വിഷയം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തി നടിയുടെ വിഷയം പിന്നിലാക്കാനും ശ്രമമുണ്ടായേക്കും.


AMMA's general body meeting is fixed on Wednesday and Thursday in Kochi.
If Manju Warrier demands to discuss the actress molesting issue at the meeting, it can not be avoided.

Dilip, Mohanlal, Mammootty, Innocent, Ganesh Kumar, Mukesh, Edavela Babu, Nedumudi Venu, Devan, Lalu Alex, Siddique, Manian Pillai Raju, Kalabhavan Shajon, Nivin Pauly, Asif Ali, Ramya Nambeeshan, Cucku, Parameswaran are the Executive Committee Members .

Remya and Cucu's words as women representations have a special value. The actress was attacked on the way to Remya's house.

It is not clear whether Dileep will participate in the executive. If Dileep, who is said to be ready for a lie test, will not stand the opposite. Mammootty, Innocent, Ganesh Kumar are the ones who like Dileep personally. Their attitude is important.

Tags: Amma, Dilip, Mohanlal, Mammootty, Innocent, Ganesh Kumar, Mukesh, Edavela Babu, Nedumudi Venu, Devan, Lalu Alex, Siddique, Manian Pillai Raju, Kalabhavan Shajon, Nivin Pauly, Asif Ali, Ramya Nambeeshan, Cucku, Parameswaran, Bhavana

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5043,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10986,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: താരസംഘടനയുടെ ജനറല്‍ ബോഡി ബുധന്‍, വ്യാഴം ദിവസങ്ങളില്‍, താരങ്ങള്‍ ചേരിതിരിഞ്ഞു നില്‍ക്കുന്നു, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബി ഐ അന്വേഷണം വേണമെന്നു വരെ ആവശ്യം
താരസംഘടനയുടെ ജനറല്‍ ബോഡി ബുധന്‍, വ്യാഴം ദിവസങ്ങളില്‍, താരങ്ങള്‍ ചേരിതിരിഞ്ഞു നില്‍ക്കുന്നു, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബി ഐ അന്വേഷണം വേണമെന്നു വരെ ആവശ്യം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIdL0HrYw9yG_bJAavusaEPZrA1tPD51GHDXFDvGhaLGQZtyW923DwQw3w88yIrpeffCD08hWZMUnaLpngwE9WOg5759HIriXz0sEeuxsh0tvOuXigCG1V9dIFu0-g909g6HUMIk4Vfe1Z/s640/manju+warrier.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIdL0HrYw9yG_bJAavusaEPZrA1tPD51GHDXFDvGhaLGQZtyW923DwQw3w88yIrpeffCD08hWZMUnaLpngwE9WOg5759HIriXz0sEeuxsh0tvOuXigCG1V9dIFu0-g909g6HUMIk4Vfe1Z/s72-c/manju+warrier.jpg
www.vyganews.com
https://www.vyganews.com/2017/06/amma-general-body-on-thursday.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/amma-general-body-on-thursday.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy