കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ റിമാ കല്ലിങ്കലും രമ്യാ നന്പീശനും ഉന്നയിച്ചെങ്കിലും കാര്യമായ ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ റിമാ കല്ലിങ്കലും രമ്യാ നന്പീശനും ഉന്നയിച്ചെങ്കിലും കാര്യമായ ചര്‍ച്ചയാവാതെ അവസാനിച്ചു.
ഇവര്‍ വിഷയം ഉന്നയിച്ചെങ്കിലും മറ്റുള്ളവര്‍ ഇതിനോട് കാര്യമായി പ്രതികരിച്ചില്ല. ഒരര്‍ത്ഥത്തില്‍ എല്ലാവരും വിഷയം അവഗണിച്ചു എന്നതാണ് സത്യം.
നമ്മുടെ ഒപ്പമുള്ള ഒരു നടിക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ടെന്നും റിമ പറഞ്ഞു. റിമയുടെ അഭിപ്രായത്തോട് രമ്യ നന്പീശനും യോജിപ്പു പ്രകടിപ്പിച്ചു.
എന്നാല്‍, വിഷയത്തില്‍ ഇടപെട്ട പ്രസിഡന്റ് ഇന്നസെന്റ്, കേസില്‍ പൊലീസിന്റെ അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എല്ലാവര്‍ക്കും ദുഃഖമുണ്ട്. ആര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാവാന്‍ പാടില്ലാത്തതുമാണ്. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. സംഭവവുമായി സിനിമാരംഗത്തെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവരെ അമ്മ സംരക്ഷിക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.
അമ്മ വൈസ് പ്രസിഡന്റ് മോഹന്‍ലാലും ഇതേ നിലപാടു തന്നെയാണ് സ്വീകരിച്ചത്.
നടിയെ കുറിച്ച് ടെലിവിഷന്‍ ചാനലില്‍ നടത്തിയ പരാമര്‍ശത്തില്‍ ദിലീപ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
തന്റെ പരാമര്‍ശം ആരെയും വേദനിപ്പിക്കായിരുന്നില്ല. പ്രസ്താവന വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നതായും ദിലീപ് പറഞ്ഞു.
വിഷയം യോഗത്തില്‍ ഉന്നയിച്ചെന്ന് നടി റിമ കല്ലിങ്കല്‍ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ഇക്കാര്യം യോഗം ചര്‍ച്ച ചെയ്തില്ലെന്നും റിമ പറഞ്ഞു.
ഇതേസമയം, നേരത്തെ തയ്യാറാക്കിയ തിരക്കഥ പോലെയായിരുന്നു വിഷയം ഉന്നയിച്ചപ്പോഴുള്ള മൗനവും ഇന്നസെന്റിന്റെ മറുപടി. ഇതോടെ, ഈ വിഷയം ചര്‍ച്ചയൊന്നുമില്ലാതെ ഒതുങ്ങിയെന്നു പറയുന്നതാവും ശരി.
COMMENTS