തിരുവനന്തപുരം: മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ സാജന്‍ (50) കരള്‍ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചിക...
തിരുവനന്തപുരം: മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ സാജന്‍ (50) കരള്‍ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അന്തരിച്ചു.
ഇന്ന് വെളുപ്പിനാണ് മരണം സംഭവിച്ചത്. മൃതദേഹം തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്കു സമീപമുള്ള വീട്ടിലെത്തിച്ചു. കലാഭാവനില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം സ്വദേശമായ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
25 ല്‍ പരം ചിത്രങ്ങള്‍ക്ക് സാജന്‍ ശബ്ദം നല്‍കിയിട്ടുണ്ട്. കലാഭവനിലൂടെയാണ് ശ്രദ്ധേയനാകുന്നത്. വിദേശങ്ങളിലും നിരവധി വേദികളില്‍ നിറസാന്നിദ്ധ്യമായിരുന്നു.
കരള്‍രോഗത്തെ തുടര്‍ന്ന് കുറച്ചുകാലമായി വേദികളില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.
ഗുരുതരാവസ്ഥിയിലായിരുന്ന കലാകാരനെ ആശുപത്രിയില്‍ കിടക്ക നല്കാതെ നിലത്തു കിടത്തിയതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയിയയില്‍ പ്രചരിച്ചിരുന്നു.
Actor Kalabhavan Sajan passed away
Mimicry artist and actor Kalabhavan Sajan (50) passed away at the Thiruvananthapuram Medical College Hospital following a liver disease.
The body was brought to a house near Thiruvallam Chitranjali Studios. The body would be brought to Kochi later.
Tags: Actor, Kalabhavan Sajan, passed away, Mimicry ,Kalabhavan Sajan , Thiruvananthapuram, Medical College Hospital , liver disease, Thiruvallam Chitranjali Studios, Kochi
COMMENTS