തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി കരാറിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റ...
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി കരാറിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
സിഎജിക്കു നോട്ടപ്പിശക് ഉണ്ടായെന്നും പദ്ധതിയെ കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടും സിഎജി അതിന് അവസരം നല്‍കിയില്ലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
വിഴിഞ്ഞം കരാറിനെപ്പറ്റി കുറ്റബോധമില്ല, അഭിമാനമാണുളളതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെ കുളച്ചല്‍ പദ്ധതിയുമായി താരതമ്യം ചെയ്തത് ശരിയായില്ലെന്നും കുളച്ചല്‍ പദ്ധതിയില്‍ എസ്റ്റിമേറ്റ് പോലും ആയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കരാര്‍ കാലാവധി 40 വര്‍ഷമായി നീട്ടിയത് വ്യവസ്ഥകള്‍ മറികടന്നാണെന്ന് സിഎജി റിപ്പോട്ടില്‍ പറയുന്നു. എന്നാല്‍, തീരുമാനം ഏകപക്ഷീയമല്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയിലെ നിര്‍മ്മാണ നടത്തിപ്പു കാലാവധി 40 വര്‍ഷമായി ഉയര്‍ത്തി നല്‍കിയതിലൂടെ കരാറുകാരായ അദാനി ഗ്രൂപ്പിന് 29,217 കോടി രൂപ അധികവരുമാനം ലഭിക്കുമെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

COMMENTS