പുതിയ കാലത്തിന്റെ ന്യൂജനറേഷന്‍ എന്ന് വിളിക്കുന്ന സിനിമകളോട് തനിക്ക് താല്‍പര്യമില്ലെന്ന് നടന്‍ വിനീത്. സിനിമ ഇപ്പോള്‍ പുതുമ തേടുകയാണ് പ...
പുതിയ കാലത്തിന്റെ ന്യൂജനറേഷന്‍ എന്ന് വിളിക്കുന്ന സിനിമകളോട് തനിക്ക് താല്‍പര്യമില്ലെന്ന് നടന്‍ വിനീത്.
സിനിമ ഇപ്പോള്‍ പുതുമ തേടുകയാണ് പക്ഷേ, ന്യൂജനറേഷന്‍ തരംഗത്തിലിറങ്ങുന്ന സിനിമകളോട് വ്യക്തിപരമായി എനിക്ക് താല്‍പര്യമില്ല. ഇങ്ങനെയുള്ളസിനിമകള്‍ എത്ര വലിയ വിജയം നേടിയാലും അവയ്ക്ക് ധാരാളം ന്യൂനതകളുണ്ട്.
പുതിയ സിനിമകളുടെ സംഭാഷണങ്ങളോ ടും എനിക്ക് യോജിപ്പില്ല. ജീവിതമല്ല സിനിമ .
ജീവിതം അതേപടി ചിത്രീകരിച്ചാല്‍ അതെങ്ങനെ നല്ല സിനിമയാകും? എല്ലാം തുറന്ന് വിളിച്ചുപറയുന്നതിനോടും എനിക്ക് വിയോജിപ്പാണ്. ജീവിതത്തിന് അല്‍പ്പസ്വല്‍പ്പം രഹസ്യവും സ്വകാര്യതയുമുണ്ട്. അതെല്ലാം അങ്ങനെ തന്നെ തുടരണം.. പക്ഷേ ന്യൂജനറേഷന്‍ എല്ലാം തുറന്നു പറയുകയാണ്. ഇതിനോട് യോജിക്കാനാവില്ല.
ഇതേസമയം, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍പോളി തുടങ്ങിയവരെല്ലാം പ്രതിഭാധനരായ അഭിനേതാക്കളാണെന്നും വിനീത് പറയുന്നു.
COMMENTS