തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സര്‍ക്കിള്‍, ഡിവൈ എസ്പി ഓഫീസുകളിലും ഡ്യൂലക്സ് കമ്പനിയുടെ പിങ്ക് പെയിന്റടിക്കാന്‍ ...
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സര്‍ക്കിള്‍, ഡിവൈ എസ്പി ഓഫീസുകളിലും ഡ്യൂലക്സ് കമ്പനിയുടെ പിങ്ക് പെയിന്റടിക്കാന്‍ ഉത്തരവിറക്കിയ മുന്‍ പ്രധാന ഡിജിപിയും ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടറുമായ ലോക്നാഥ് ബഹ്റയുടെ നടപടി അഴിമതിയാണെന്ന ആരോപണവുമായി കോടതിയില്‍ ഹര്‍ജി.
പായിച്ചിറ നവാസാണ് പരാതിയുമായി തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കാലത്തെ സ്ഥിരം പരാതിക്കാരനാണ് നവാസ്.
ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. പെയിന്റ് വാങ്ങുന്നതിന് ടെന്‍ഡര്‍ വിളിക്കേണ്ടത് ആവശ്യമല്ലേയെന്ന് കോടതി ചോദിക്കുകയും ചെയ്തു. ടെന്‍ഡര്‍ വിളിക്കാതെ ഒരു കന്പനിയുടെ പെയിന്റ് വാങ്ങാന്‍ നിര്‍ദ്ദേശിച്ച ബഹ്റയുടെ നടപടി അഴിമതിയാണെന്നാണ് ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജിയെ വിജിലന്‍സ് എതിര്‍ത്തു. ഒരു അഴിമതിയും നടന്നിട്ടില്ലെന്നും സര്‍ക്കാരിന് സാന്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും വിജിലന്‍സ് അറിയിച്ചു.
വിഷയത്തില്‍ വ്യക്തമായ വിശദീകരണം നല്കാന് വിജിലന്‍സിനോട് നിര്‍ദ്ദേശിച്ച കോടതി കേസ് 20ന് പരിഗണിക്കുമെന്നും അറിയിച്ചു.
ഡിജിപിയായിരുന്ന ബെഹ്റ കഴിഞ്ഞ മാസം 26നാണ് ഡ്യൂലക്സ് പെയിന്റ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് അടിക്കണമെന്ന് ഉത്തരവിറക്കിയത്. പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
പല പൊലീസ് സ്റ്റേഷനുകളും ഇതിനകം ഡിജിപിയുടെ ഉത്തരവ് പാലിച്ച് പിങ്ക് പെയിന്റ് അടിച്ചുകഴിഞ്ഞു.
ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയ ടി.പി. സെന്‍കുമാര്‍, ബെഹ്റയുടെ ഉത്തരവ് റദ്ദാക്കി. ഇതോടെ പിങ്ക് പെയിന്റ് അടിച്ച പൊലീസ് സ്റ്റേഷനുകളുടെ മേധാവികള്‍ എന്തുചെയ്യണമെന്നറിയാതെ വെട്ടിലാണ്.
സംസ്ഥാനത്തിനു സാമ്പത്തിക നഷ്ടമുണ്ടായില്ലെന്ന് വിജിലന്‍സ് പറയുമ്പോഴും പെയിന്റടിച്ച സ്റ്റേഷനുകള്ക്കുണ്ടായ ചെലവ് സര്‍ക്കാരിനുണ്ടായ നഷ്ടം തന്നെയെന്നു വ്യക്തമാണ്.

COMMENTS