കൊല്ലം: എസ്എന്‍ ട്രസ്റ്റില്‍ വെള്ളാപ്പള്ളിയുടെ പിടി അയയുന്നുവെന്നു വ്യക്തമായ സൂചന നല്കിക്കൊണ്ട്, ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ ആകെയുള്ള 97ല്...
കൊല്ലം: എസ്എന്‍ ട്രസ്റ്റില്‍ വെള്ളാപ്പള്ളിയുടെ പിടി അയയുന്നുവെന്നു വ്യക്തമായ സൂചന നല്കിക്കൊണ്ട്, ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ ആകെയുള്ള 97ല്‍ പത്ത് സീറ്റ് പിടിച്ചുകൊണ്ട് എതിര്‍ പക്ഷം കരുത്തു തെളിയിച്ചു.
ജയിച്ചതു പത്തു പേരാണെങ്കിലും 21 വര്‍ഷത്തിനിടെ ആദ്യമായാണ് വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവര്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതെന്നതാണ് ഈ ജയത്തിനു കൂടുതല്‍ തിളക്കം പകരുന്നത്.
പ്രഫ. സത്യദാസ്, ചിത്രാംഗദന്‍, പുരുഷോത്തമന്‍, ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, വെളിയം രാജന്‍, രാജ്കുമാര്‍, പുഷ്പാംഗദന്‍, ഡോ. ശ്രീനിവാസന്‍, അമൃതലാല്‍, ഡോ. അശോകന്‍ എന്നിവരാണ് എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ച വെള്ളാപ്പള്ളി എതിരാളികള്‍.
എസ്.എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി പാനലിലെ അംഗങ്ങളാണ് വിജയിച്ച പത്തുപേരും. കൊല്ലം റീജിയണ്‍ തിരഞ്ഞെടുപ്പില്‍ 4,383 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. പതിനായിരത്തിലേറെ പേര്‍ക്ക് വോട്ടുണ്ടായിരുന്നെങ്കിലും അറുപതു ശതമാനത്തോളം പേര്‍ വോട്ടുചെയ്യാന്‍ എത്തിയില്ല. ഞായറാഴ്ച കൊല്ലം എസ്എന്‍ കോളജിലായിരുന്നു വോട്ടെടുപ്പ്.
സംരക്ഷണ സമിതിയുടെ പാനലിന് കൂടുതല്‍ വോട്ട് നേടാനും ഇക്കുറി കഴിഞ്ഞുവെന്നത് വരും നാളുകളില്‍ വെള്ളാപ്പള്ളി യുഗത്തിന് അന്ത്യമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് തങ്ങള്‍ക്ക് എത്താനാവുമെന്ന പ്രതീക്ഷ പകരുന്നുവെന്ന് ഈ വിഭാഗം പറയുന്നു.
കോടതി ഇടപെടലിലൂടെയാണ് വിമതര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശം നേടിയത്. കൊല്ലം, തിരുവനന്തപുരം , വര്‍ക്കല ഒഴികെയുള്ള ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ബാക്കിയെല്ലായിടത്തും സമവായത്തിലൂടെ സ്ഥാനാര്ത്ഥികളെ തിരഞ്ഞെടുക്കുകയായിരുന്നു.
എസ്.എന്.ട്രസ്റ്റിന്റെ ഏറ്റവും വലിയ റീജണായ വര്ക്കലയില് കഴിഞ്ഞതവണ കിളിമാനൂര് ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള പാനലാണ് വിജയിച്ചത്.
ഹൈക്കോടതി നിരീക്ഷകനായ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ വര്‍ക്കലയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി.

COMMENTS