തെന്നിന്ത്യന്‍ സിനിമയുടെ ഇളയദളപതിയാണ് വിജയ്. തുടര്‍ വിജയങ്ങള്‍ . ആരെയും അമ്പരപ്പിക്കുന്ന ആരാധകക്കൂട്ടം. തനിക്കൊപ്പം വന്നവരെയെല്ലാം പിന്ന...
തെന്നിന്ത്യന്‍ സിനിമയുടെ ഇളയദളപതിയാണ് വിജയ്. തുടര്‍ വിജയങ്ങള്‍ . ആരെയും അമ്പരപ്പിക്കുന്ന ആരാധകക്കൂട്ടം. തനിക്കൊപ്പം വന്നവരെയെല്ലാം പിന്നിലാക്കി വിജയ് കുതിക്കുകയാണ്.
നൃത്തരംഗങ്ങളിലെയും സംഘട്ടന രംഗങ്ങളിലെയും ചടുലതയാണ് വിജയിയെ മറ്റുളള നടന്‍മാരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇതുതന്നെയാണ് വിജയ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നത്.
തിരക്കേറിയ ജീവിതമാണ് വിജയുടേത്. എന്നും ഷൂട്ടിംഗ്, പ്രമോഷണല്‍ പരിപാടികള്‍ … ഇതിനിടെയും 39കാരനായ വിജയ് ചെറുപ്പക്കാരനായി മിന്നിത്തിളങ്ങുന്നു. എന്തായിരിക്കും ഇതിന്റെ രഹസ്യം. ഇളയദളപതി തന്നെ ഇത് വെളിപ്പെടുത്തുന്നു.
ദിവസവും ഏഴുമണിക്കൂറെങ്കിലും ഉറക്കത്തിനായി മാറ്റിവയ്ക്കും. വ്യായാമം മുടക്കാറില്ല. വെളളം ആവശ്യത്തിന് കുടിക്കും. ഭക്ഷണക്രമം ശ്രദ്ധയോടെയാണ്. കാരണം ഭക്ഷണമാണ് ശരീരത്തിന്റെ അവസ്ഥ നിയിന്ത്രിക്കുന്നത്. പൊതുവെ വെയില്‍ കൊളളാറില്ല. പരമാവധി വെയില്‍ കൊളളാതിരിക്കാന്‍ ശ്രമിക്കും.
COMMENTS