മാതൃത്വത്തിന്റെ മഹത്വം വിളിച്ചുപറയുന്ന കളിമണ്ണ് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിച്ചിഴയ്ക്കുകയാണെന്ന് ശ്വേത മേനോന്‍. കളിമണ്ണിന് വേണ്ട...
മാതൃത്വത്തിന്റെ മഹത്വം വിളിച്ചുപറയുന്ന കളിമണ്ണ് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിച്ചിഴയ്ക്കുകയാണെന്ന് ശ്വേത മേനോന്‍. കളിമണ്ണിന് വേണ്ടിയല്ല താന്‍ ഗര്‍ഭിണിയായതെന്നും ശ്വേത മേനോന്‍ പറഞ്ഞു.
ഞാന്‍ ഗര്‍ഭിണി ആയതിന് ശേഷമാണ് കളിമണ്ണിനെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയത്. അല്ലാതെ ഞാന്‍ കളിമണ്ണിന് വേണ്ടി ഗര്‍ഭിണിയായതല്ല. ഗര്‍ഭിണിയായതിന് ശേഷം നല്ലൊരു വേഷം ചെയ്താല്‍ കൊളളാമെന്ന് ബ്ലെസ്സിയോട് പറഞ്ഞു. ഇതിന് ശേഷമാണ് കളിമണ്ണ് എന്ന സിനിമയുടെ പിറവി- ശ്വേത പറഞ്ഞു.
COMMENTS