സെക്‌സിയാവുന്നത് തന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കലാണെന്ന് നടി ശ്വേത മേനോന്‍ . വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ തന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ അ...
സെക്‌സിയാവുന്നത് തന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കലാണെന്ന് നടി ശ്വേത മേനോന്‍ . വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ തന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ അമ്മ നല്ല സെക്‌സിയായിരുന്നുവെന്ന് പറയണമെന്നാണ് എന്റെ ആഗ്രഹം. കൊച്ചുമക്കളും മുത്തശ്ശി സെക്‌സിയായിരുന്നു എന്നതില്‍ അഭിമാനിക്കണമെന്നും ശ്വേത പറയുന്നു.
മലയാളികളുടെ ചിന്താഗതിക്ക് ഒരുമാറ്റവുമില്ല. കളിമണ്ണ് അശ്ലീല സിനിമയാണെന്ന് പറയുന്നവര്‍ ഇന്റര്‍നെറ്റില്‍ തിരയുന്നത് എന്താണെന്ന് അവരെപ്പോലെ നമുക്കുമറിയാം. അനാവശ്യ വിവാദങ്ങലാണ് എല്ലാവര്‍ക്കും വേണ്ടത്. ഈ സമയം നല്ലകാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചാല്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയും.
ഗര്‍ഭാവസ്ഥ വളരെ ആസ്വദിച്ച വ്യക്തിയാണ് ഞാന്‍ . ഗര്‍ഭിണിയായിരിക്കുമ്പോളും ജോലി ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് കളിമണ്ണില്‍ അഭിനയിക്കുന്നത്. അല്ലാതെ കളിമണ്ണിനുവേണ്ടി ഗര്‍ഭിണി ആയതല്ല. ഒഴിമുറിയില്‍ അഭിനയിച്ചതും ഗര്‍ഭകാലത്താണ്.
രതിനിര്‍വേദത്തില്‍ മോശമായി ഒന്നുമില്ല. കാലഘട്ടം മാറുന്നതിന് അനുസരിച്ച് രതിമാരും പപ്പുമാരും ഉണ്ടായിക്കൊണ്ടിരിക്കും. ഞാനഭിനയിച്ച എല്ലാ കഥാപാത്രങ്ങളും എനിക്കിഷ്ടപ്പെട്ടവയാണ്. കളിമണ്ണ് എന്റെ ജീവിതം തന്നെയായിരുന്നു- ശ്വേത പറഞ്ഞു.
COMMENTS