പുരോഗമനത്തെക്കുറിച്ച് എത്രപറഞ്ഞാലും ഇന്ത്യക്കാരെല്ലാവരും യാഥാസ്ഥിതികരാണെന്ന് നടിയും മോഡലുമായ സണ്ണി ലിയോണ്‍ . മുംബൈയില്‍ വീട് വാങ്ങാനുദ്ദ...
പുരോഗമനത്തെക്കുറിച്ച് എത്രപറഞ്ഞാലും ഇന്ത്യക്കാരെല്ലാവരും യാഥാസ്ഥിതികരാണെന്ന് നടിയും മോഡലുമായ സണ്ണി ലിയോണ്‍ . മുംബൈയില്‍ വീട് വാങ്ങാനുദ്ദേശിക്കുന്ന താന്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും സണ്ണി പറഞ്ഞു.
അമേരിക്കക്കാര്‍ എപ്പോഴും സെക്‌സിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നാണ് ഇവിടെ പലരും കരുതിയിരിക്കുന്നത്. അവരും സാധാരണ മനുഷ്യരാണ്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും സെക്‌സ് മാത്രമല്ല അവര്‍ ചിന്തിക്കുന്നത്. സെക്‌സ് ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ കാപട്യമാണ് കാണിക്കുന്നത്.
ഏതൊരാളെപ്പോലെ ഞാനും അമ്മയാവാന്‍ ആഗ്രഹിക്കുന്നുണ്ട്. ബിഗ് ബോസില്‍ അഭിനയിക്കുന്നതിന് മുന്‍പുതന്നെ സെക്‌സ് സിനിമകളില്‍ അഭിനയിക്കുന്നത് ഞാന്‍ നിറുത്തിയിരുന്നു. അമേരിക്കയിലെപ്പോളെ ഇന്ത്യയില്‍ ഇങ്ങനെയൊരു മേഖല ഉണ്ടാവുമെന്ന് കരുതുന്നില്ല- സണ്ണി ലിയോണ്‍ പറഞ്ഞു.
COMMENTS