ബാംഗ്‌ളൂര്‍ : ഒരുകാലത്ത് മലയാള സിനിയുടെ നെടുംതൂണായി നിന്ന മാദകനടി ഷക്കീലയുടെ സമ്പാദ്യമെല്ലാം ബന്ധുക്കള്‍ അടിച്ചുമാറ്റി! കിടപ്പറ രംഗങ...
ബാംഗ്‌ളൂര്‍ : ഒരുകാലത്ത് മലയാള സിനിയുടെ നെടുംതൂണായി നിന്ന മാദകനടി ഷക്കീലയുടെ സമ്പാദ്യമെല്ലാം ബന്ധുക്കള്‍ അടിച്ചുമാറ്റി!
കിടപ്പറ രംഗങ്ങളില്‍ അഭിനയിച്ച് വിയര്‍പ്പൊഴുക്കി നേടിയ പണമെല്ലാം ബന്ധുക്കള്‍ കൊണ്ടുപോയെന്നാണ് ഷക്കീലയുടെ പരാതി.
താനുണ്ടാക്കിയ കോടിക്കണക്കിനു രൂപ സഹോദരനും സഹോദരിയും ചേര്‍ന്ന് അടിച്ചുമാറ്റിയെന്നാണ് ഷക്കീലയുടെ സങ്കടം. സഹോദരങ്ങളോടു പ്രതികാരം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നും ഷക്കീല പറയുന്നു.
ഒരു കന്നട ചാനലിന്റെ ‘ബിഗ് ബ്രദര്‍’ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോഴാണ് ഷക്കീല തന്റെ അവസ്ഥ വെളിപ്പെടുത്തിയത്. ജീവിതാനുഭവം ആത്മകഥയാക്കി പുസ്തകം പ്രസിദ്ധീകരിക്കാനും ഷക്കീലയ്ക്ക് പദ്ധതിയുണ്ട്. അത് സിനിമയാക്കാനും അവര്‍ ആഗ്രഹിക്കുന്നു.
shakeela-item-dancerമലയാളത്തില്‍ ഷക്കീലയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചത് വലിയ തരംഗമായിരുന്നു. രണ്ടായിരത്തില്‍ ഷക്കീല നായികയായ ‘കിന്നാരത്തുമ്പികള്‍’ വന്‍ വിജയമായതോടെ പിന്നീടുള്ള നാലു വര്‍ഷത്തോളം മലയാള സിനിമയില്‍ ഷക്കീല തരംഗമായിരുന്നു.
ഷക്കീല നായികയായ രതിചിത്രങ്ങള്‍ കേരളത്തില്‍നിന്ന് പണം വാരി. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും ഷക്കീല ചിത്രങ്ങളുടെ റിലീസിനെ തുടര്‍ന്ന് മാറ്റി വയ്‌ക്കേണ്ട സാഹചര്യം വന്നിരുന്നു.
പിന്നീട് രതിചിത്രങ്ങള്‍ക്കു മാര്‍ക്കറ്റ് കുറഞ്ഞതോടെ ഷക്കീല മുഖ്യധാരാ ചിത്രങ്ങളില്‍ കോമഡി റോളുകളിലേക്ക് മാറി.
ഇപ്പോള്‍ കാര്യമായ പണിയൊന്നുമില്ലാതെ ഒതുങ്ങിയിരിക്കുകയാണ് മലയാള സിനിമയിലെ ഇന്നലെകളിലെ യുവാക്കളുടെ ഹരം.
COMMENTS