സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യം കറന്‍സി രഹിതമാക്കി, എല്ലാ ഇടപാടുകളും ബാങ്കു വഴിയും ഇ ബാങ്കിംഗ് വഴിയും നടപ്പാക്കാന്‍ പ്രധാനമന്ത്...
- സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യം കറന്‍സി രഹിതമാക്കി, എല്ലാ ഇടപാടുകളും ബാങ്കു വഴിയും ഇ ബാങ്കിംഗ് വഴിയും നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പദ്ധതികളൊരുക്കുമ്പോള്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എടിഎം ഉപയോഗിക്കുന്നതിനു ഓരോ ഇടപാടിനും 25 രൂപ വച്ച് ഈടാക്കാന്‍ തീരുമാനിച്ചു കേന്ദ്രത്തെ വെല്ലുവിളിക്കുന്നു.
നിലവില്‍ മാസത്തില്‍ ആദ്യ അഞ്ച് ഇടപാടുകള്‍ സൗജന്യമായിരുന്നു. അതും നിറുത്തിക്കൊണ്ടാണ് എല്ലാ ഇടപാടിനും 25 രൂപ വച്ച് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തീരുമാനമായിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ പുതിയ കൊള്ള പ്രാബല്യത്തില്‍ വരും. റുപെയുടെ ക്ലാസിക് എടിഎം കാര്‍ഡ് സൗജന്യമാക്കിയിട്ടുണ്ട്.
ഇതുകൂടാതെ, ഓണ്‍ലൈന്‍, മൊബൈല്‍ പണമിടപാടുകള്‍ക്ക് ഒരു ലക്ഷം രൂപവരെ അഞ്ചു രൂപയും രണ്ടുലക്ഷംവരെ 15 രൂപയും നികുതി ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
മറ്റു കൊള്ളകള്‍ ഇപ്രകാരമാണ്:
* ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറുകയുള്ളൂ.
* അയ്യായിരത്തിനു മുകളില്‍ മുഷിഞ്ഞ നോട്ട് മാറിയാല്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് പിഴ ഈടാക്കും.
* ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ തമ്മിലുള്ള പണം ഇടപാടിനും സര്‍വീസ് ചാര്‍ജ്.
* 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപയും 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയും ഈടാക്കും.
എസ്ബിഐയെ പിന്‍പറ്റി മറ്റു ബാങ്കുകള്‍ കൂടി ഇതേ വഴിയിലേക്കു തിരിഞ്ഞാല്‍ രാജ്യത്ത് ബാങ്കില്‍ പോകാതിരിക്കുകയാവും ഭേദം.
COMMENTS