അച്ഛന്‍ മന്‍സൂര്‍ അലി ഖാന്റെയും മുത്തച്ഛന്‍ ഇഫ്തിഖര്‍ അലി ഖാന്റെയും പാത പിന്തുടരാതെയാണ് സെയ്ഫ് അലി ഖാന്‍ ബോളിവുഡിന്റെ വെളളിവെളിച്ചത്തിലേ...
അച്ഛന്‍ മന്‍സൂര്‍ അലി ഖാന്റെയും മുത്തച്ഛന്‍ ഇഫ്തിഖര്‍ അലി ഖാന്റെയും പാത പിന്തുടരാതെയാണ് സെയ്ഫ് അലി ഖാന്‍ ബോളിവുഡിന്റെ വെളളിവെളിച്ചത്തിലേക്ക് വന്നത്. അച്ഛനും മുത്തച്ഛനും ക്രിക്കറ്റില്‍ മിന്നിത്തിളങ്ങിയപ്പോള്‍ സെയ്ഫിന്റെ മനസ്സ് കീഴടക്കിയത് ക്യാമറയും ആക്ഷനും കട്ടും ഒക്കെയായിരുന്നു.
ഇപ്പോഴിതാ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അച്ഛന്റെ വഴിയെ നടക്കാതെ മുത്തച്ഛന്‍മാരുടെ വഴിയേ ക്രിക്കറ്റിലേക്ക് പോകുന്നു. ആദ്യ ഭാര്യ അമൃത സിംഗിലുളള സെയ്ഫിന്റെ മകനാണ് ഇബ്രാഹിം.
ദീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന് വേണ്ടിയാണ് ഇബ്രാഹിം കളിക്കളത്തിലെത്തുക. മുബൈ സ്‌കൂള്‍സ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ 14 വയസ്സില്‍ താഴെയുളളവര്‍ക്ക് നടത്തുന്ന ടൂര്‍ണമെന്റിലൂടെ ആയിരിക്കും ഇത്. ടൂര്‍ണമെന്റിനുളള ദീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ടീമില്‍ ഇബ്രാഹിം ഇടം നേടിയിട്ടുണ്ട്.
SUMMARY: Saif Ali Khan’s son Ibrahim is all set to take the legacy forward set by his great grandfather Iftikhar Ali Khan and Mansoor Ali Khan ‘Tiger’ Pataudi. Ibrahim is carrying forward the legacy as he gets ready to play a cricket tournament. Ibrahim, the son of Saif and his first wife Amrita Singh, will make his Mumbai Schools Sports Association (MSSA) debut by playing for Dhirubhai Ambani International School (BKC) in the Giles Shield inter-school cricket tournament for boys U-14 in November this year.
-Agencies
COMMENTS