കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കക്കന്‍പാറയില്‍ ചൂരക്കാട് ബിജു (34) പയ്യന്നൂരിന് സമീപം പാ...
സിപിഎം പ്രവര്‍ത്തകനായിരുന്ന സി.വി. ധന്‍രാജിനെ ഒരു വര്‍ഷം മുന്‍പ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12ാം പ്രതിയാണ് ബിജു.
ഇന്നു വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ പോവുകയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തില്‍ വച്ച് അക്രമി സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഹര്‍ത്താലില്‍ നിന്ന് അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
COMMENTS