തിരുവനന്തപുരം: ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം നിയമവിദ്യാര്‍ത്ഥിനി മുറിച്ച സംഭവം പുതിയ തലത്തിലേക്ക്. തങ്ങളുടെ 40 ലക്ഷം രൂപ സ്വാമി...
തിരുവനന്തപുരം: ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം നിയമവിദ്യാര്‍ത്ഥിനി മുറിച്ച സംഭവം പുതിയ തലത്തിലേക്ക്. തങ്ങളുടെ 40 ലക്ഷം രൂപ സ്വാമി തട്ടിയെടുത്തെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
ഇതോടെ, സംഭവത്തിനു പിന്നില്‍ ലൈംഗിക അതിക്രമം മാത്രമല്ലെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗംഗേശാനന്ദയെ ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും.
ഇന്നലെ വൈകുന്നേരത്തോടെ ഗംഗേശാനന്ദയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചികിത്സ കഴിയുന്ന മുറയ്ക്ക് ഇയാളെ കോടതിയില്‍ ഹാജരാക്കാനാണ് പദ്ധതി.
തന്നെ വര്‍ങ്ങളായി സന്യാസി പീഡിപ്പിക്കുകയായിരുന്നുവെന്നും സഹികെട്ടാണ് ജനനേന്ദ്രിയം മുറിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നുമാണ് യുവതി പറഞ്ഞത്. കുറ്റം സ്വയം ഏറ്റെടുത്ത് യുവതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പക്ഷേ, സ്വയം പ്രതിരോധത്തിനു ചെയ്ത കാര്യമാകയാല്‍ യുവതിക്കെതിരേ കേസെടുക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ് ഇതുവരെ.
ഇതേസമയം, യുവതി ചെയ്തത് ശരിയായ കാര്യമല്ലെന്നും അവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടതെന്നും തിരുവനന്തപുരം എംപി ശശി തരൂര്‍ പറഞ്ഞത് വിവാദമായിട്ടുണ്ട്. നിയമം എല്ലാവരും കൈയിലെടുക്കാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യുമെന്നും പൊലീസാണ് നിയമം പരിപാലിക്കേണ്ടതെന്നും കോടതിയാണ് നീതി നിര്‍വഹണം നടത്തേണ്ടതെന്നും തരൂര്‍ പറഞ്ഞു.
പെണ്‍കുട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ അറിയിച്ചു. മന്ത്രി ജി സുധാകരനാകട്ടെ നീച ലിംഗങ്ങള്‍ പെണ്‍കുട്ടികള്‍ മുറിക്കുക തന്നെ വേണമെന്ന നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചത്. വിവാദ സന്യാസിയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

COMMENTS