തന്റെ ജീവിതത്തില്‍ റോള്‍ മോഡലുകള്‍ ഇല്ലെന്ന് നടി മിത്രാ കുര്യന്‍ . എന്റെ ശരിയും തെറ്റുമൊക്കെ ഞാന്‍ തന്നെയാണ്. സ്വയം വിമര്‍ശനമാണ് എന്നെ മ...
തന്റെ ജീവിതത്തില്‍ റോള്‍ മോഡലുകള്‍ ഇല്ലെന്ന് നടി മിത്രാ കുര്യന്‍ . എന്റെ ശരിയും തെറ്റുമൊക്കെ ഞാന്‍ തന്നെയാണ്. സ്വയം വിമര്‍ശനമാണ് എന്നെ മുന്നോട്ടുനയിക്കുന്നത്- മിത്ര പറയുന്നു.
പൊതുവേ മടിയാണ് എന്റെ സ്വഭാവത്തിന്റെ അടിസ്ഥാനം. അതുകൊണ്ട് ആരുമായും എന്നെ താരതമ്യം ചെയ്യാനാവില്ല. ഡാല്‍മ എന്നാണ് എന്റെ പേര്. അത് വീട്ടുകാരിട്ടതാണ്. അതെനിക്കിഷ്ടമല്ല. മിത്രയെന്ന പേര് ഞാന്‍ തന്നെ കണ്ടെത്തിയതാണ്. എമ്മില്‍ തുടങ്ങുന്ന ചെറിയ പേര് വേണമെന്ന ആഗ്രഹമാണ് എന്നെ മിത്രയില്‍ എത്തിച്ചത്. വീട്ടുകാര്‍ക്കും ഞാനിപ്പോള്‍ മിത്രയാണ്.
COMMENTS