ജാവേദ് റഹ്മാന്‍ കോഴിക്കോട്: ബീഫ് രാഷ്ട്രീയം മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റു നയങ്ങള്‍ വരെ ചര്‍ച്ചചെയ്യപ്പെട്ട മലപ്പുറം ഉപതിരഞ്ഞെടുപ...
ജാവേദ് റഹ്മാന്‍
കോഴിക്കോട്: ബീഫ് രാഷ്ട്രീയം മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റു നയങ്ങള്‍ വരെ ചര്‍ച്ചചെയ്യപ്പെട്ട മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തെ നിരാശപ്പെടുത്തുന്ന ഫലമാണ് പുറത്തുവന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥി നേടിയത്64,705 വോട്ടായിരുന്നു. ഇക്കുറി കഴിഞ്ഞ തവണത്തേതിലും ആറിരട്ടി വോട്ട് (ഏകദേശം 3.80 വോട്ട്) നേടുകയും അതുവഴി സംസ്ഥാനത്താകെ പാര്‍ട്ടിക്ക് പുതിയ ഉണര്‍വു പകര്‍ന്ന് അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കു സജ്ജമാകാനുമായിരുന്നു പദ്ധതി. ബിജെപി 3.80 ലക്ഷം അവകാശപ്പെട്ടപ്പോള്‍ രണ്ടു ലക്ഷമെങ്കിലും നേടുമെന്നായിരുന്നു അവരുടെ പ്രദേശിക നേതാക്കള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞിരുന്നത്.
ഈ ലക്ഷ്യത്തോടെ ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ കൂട്ടത്തോടെ മലപ്പുറത്ത് പ്രചരണത്തിനെത്തിയിരുന്നു. പ്രചരണ വേളയില്‍ വലിയ തരംഗമാണ് ബിജെപി ഉയര്‍ത്തിയതും. ഒരിക്കലും ജയപ്രതീക്ഷയില്ലെങ്കിലും ഏതു തരത്തിലും ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യം ബിജെപിക്കുണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരിട്ടാണ് മലപ്പുറത്തു പ്രചരണത്തിനു ചുക്കാന്‍ പിടിച്ചത്. എന്നിട്ടും ബിജെപിക്കു തിരിച്ചടി നേരിടുകയായിരുന്നു.
വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശ്രീപ്രകാശ് നേടിയത് 65,662 വോട്ടാണ്. കഴിഞ്ഞ തവണ വഭിച്ചത് 64,705 വോട്ടും. കേവലം 957 വോട്ടു മാത്രമാണ് അവര്‍ക്ക് കൂടുതല്‍ ലഭിച്ചത്.
ബീഫ് രാഷ്ട്രീയവും കറന്‍സി റദ്ദാക്കലും ഉള്‍പ്പപെടെയുള്ള ദേശീയ വിഷയങ്ങളും സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം മലപ്പുറത്തു സജീവ ചര്‍ച്ചയായിയിരുന്നു. ഇതെല്ലാം ബിജെപിക്കു തിരിച്ചടിയായി എന്നു വേണം മനസ്സിലാക്കാന്‍.
COMMENTS