ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ നിന്നു വിടുതല്‍ തേടിയുള്ള ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്...
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ നിന്നു വിടുതല്‍ തേടിയുള്ള ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ലക്‌നൗ സിബിഐ വിചാരണ കോടതിയതോടെ ഇവരുടെ രാഷ്ട്രീയ നിലനില്‍പ്പും വെള്ളത്തിലായി.
രാഷ്ട്രപതിക്കസേര സ്വപ്‌നം കണ്ടു കഴിയുകയായിരുന്നു അദ്വാനി. ഇതോടെ ആ സ്വപ്‌നം പൊലിഞ്ഞിരിക്കുകയാണ്. ഉപരാഷ്ട്രപതി കസേരയില്‍ ഇരുന്നാല്‍ കൊള്ളാമെന്ന് മുരളീ മനോഹര്‍ ജോഷിക്കും മോഹമുണ്ട്. അതും പൊലിഞ്ഞിരിക്കുകയാണ്.
കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ ആവശ്യം നിരസിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍, അദ്വാനി അടക്കമുള്ള 11 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എല്ലാ പ്രതികളും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി അദ്വാനിക്കെതിരെ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയതാണ് അദ്ദേഹത്തിന്റെ രാഷ്ട്രപതി സ്വപ്‌നങ്ങള്‍ക്കു തിരിച്ചടിയായത്. ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പെടെ 11 പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും കോടതി തള്ളി.
കേസില്‍ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്നും അവര്‍ വിചാരണ നേരിടേണ്ടിവരുമെന്നും കഴിഞ്ഞ മാസം 19 നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
റായ്ബറേലി കോടതിയില്‍നിന്ന് ഇവരുടെ കേസ് ലഖ്‌നൗ കോടതിയിലേക്ക് സുപ്രീം കോടതി മാറ്റുകയും ചെയ്തിരുന്നു. രണ്ട് കുറ്റപത്രങ്ങളുള്ള കേസില്‍ രണ്ടാമത്തേതിലാണ് അദ്വാനി, ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, സാധ്വി ഋതംബര, വിഷ്ണു ഹരി ഡാല്‍മിയ എന്നിവരടക്കം 13 പേര്‍ക്കെതിരെ കര്‍സേവകരെ പള്ളി തകര്‍ക്കാന്‍ പ്രേരിപ്പിക്കും വിധം പ്രസംഗിച്ചുവെന്ന ആരോപണമുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും അദ്വാനി രാഷ്ട്രപതിയാകുന്നതിനോട് യോജിപ്പില്ല. അതിലും നല്ലത് പ്രണബ് മുഖര്‍ജി തന്നെ തുടരുന്നതായിരിക്കുമെന്ന നിലപാടിലാണ് ഇരുവരും. അതുകൊണ്ടു തന്നെ പ്രതീക്ഷിക്കാത്ത നേരത്ത് ഈ കേസിനു വീണ്ടും ജീവന്‍ വച്ചത് വലിയ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.
Senior BJP leaders LK Advani, Union Minister Uma Bharti and Murli Manohar Joshi were charged with criminal conspiracy by a court in Lucknow today in the 1992 Babri mosque demolition case. They had argued against the framing of charges against them, asserting that they had no role in the mosque razing and had tried to stop it, but their discharge petition was rejected. The special CBI court, asked to wrap up the case within two years, will begin trial of these leaders but they do not have to attend the daily hearings. Mr Advani, 89, made his second court appearance in the case in 25 years.
Senior BJP leaders, LK Advani, Union Minister, Uma Bharti, Murli Manohar Joshi , criminal conspiracy , Lucknow, Babri mosque demolition case, CBI court,
COMMENTS