തന്റെ പേരില്‍ പ്രചരിക്കുന്ന മോര്‍ഫ് ചെയ്ത അശ്‌ളീല വീഡിയോ കണ്ട് താനും കുടുംബാംഗങ്ങളും ഞെട്ടിപ്പോയെന്ന് നടി ലക്ഷ്മി മേനോന്‍. സിനിമാ താര...
സിനിമാ താരങ്ങളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇവ പ്രചരിപ്പിക്കുന്നവരെ കണ്ടുപിടിച്ചു നല്ല ശിക്ഷ കൊടുക്കണം, ലക്ഷ്മി പറയുന്നു.
അടുത്തിടെ നായികമാരെല്ലാം സോഷ്യല്‍ മീഡിയയുടെ മോര്‍ഫിങ് വിനോദത്തിന് ഇരയായിരുന്നു.
സെലിബ്രിറ്റികളെ നെറ്റില്‍ തുണിയുരിഞ്ഞ് ആക്ഷേപിക്കുന്നത് പതിവായിരിക്കുന്നു. പ്ലസ്ടു പരീക്ഷാ തിരക്കിലാണ് ഇപ്പോള്‍ ലക്ഷ്മി. കൊമ്പന്‍ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ റിലീസും ലക്ഷ്മി പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
കാര്‍ത്തി നായകനാകുന്ന കൊമ്പന്‍ തമിഴ് പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയുള്ള ചിത്രമാണ്. ചിമ്പുവിന്റെ വാലുവിനോട് ഏറ്റുമുട്ടാന്‍ മാര്‍ച്ച് 27ന് കൊമ്പന്‍ തിയറ്ററുകളിലെത്തുകയാണ്.
COMMENTS